കാട്ടുപന്നികളെ വെടിവയ്ക്കാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി നല്‍കിയതിനുശേഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പന്നികളെ കൊന്നത് കോഴിക്കോട് ജില്ലയില്‍. നാട്ടിലിറങ്ങിയ പത്തൊന്‍പത് കാട്ടുപന്നികളാണ് കര്‍ഷകരുടെ വെടിയേറ്റ് ചത്തത്. 

ജില്ലയില്‍ കോടഞ്ചേരി പഞ്ചായത്തിലാണ് ആദ്യ ലൈസന്‍സ് അനുവദിച്ചത്. ഈ പഞ്ചായത്തില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ പന്നികളെ കൊന്നതും. എട്ട് പന്നികളെയാണ് നിയമാനുസൃതമായി വെടിവച്ചത്. ജില്ലയില്‍ എട്ട് തദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് വെടിവയ്ക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിരിക്കുന്നത്. താമരശേരി റെയ്ഞ്ചിന് കീഴില്‍മാത്രം അഞ്ച് പഞ്ചായത്തുകളും മുക്കം നഗരസഭയും ഉള്‍പ്പെടും.

തോക്ക് ലൈസന്‍സുള്ള കര്‍ഷകര്‍ക്ക് കാട്ടുപന്നികളെ വെടിവയ്ക്കാനായി അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ  കാലാവധി വരുന്ന പതിനെട്ടിന് അവസാനിക്കും. ഇത് നീട്ടി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

English Summary: Govt. order on killing wild boars puts farmers in a fix