ആവാസസ്ഥലത്ത് അതിക്രമിച്ചു കടന്നാൽ ഏതു കൊലകൊമ്പാനായാലും മൃഗങ്ങൾ വെറുതെവിടില്ല. തങ്ങളുടെ വാസസ്ഥലത്തിന് സമീപത്തേക്ക് ഏതു ജീവികൾ കടന്നു കയറിയാലും മൃഗങ്ങൾ തുരത്താറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. കാട്ടുപന്നികുഞ്ഞിന്റെ ആവാസസ്ഥലത്ത് കടന്നുകയറിയ പുള്ളിപ്പുലിയെയാണ് യാതൊരു പേടിയും കൂടാതെ പന്നിക്കുഞ്ഞ് ആക്രമിച്ചത്.

കുഞ്ഞായതുകൊണ്ടാകാം പ്രത്യാക്രമണത്തിനൊന്നും പോകാതെ പുള്ളിപ്പുലി അവിടെ നിന്നും മടങ്ങിയത്. കാട്ടുപന്നിയുടെ മാളം അടുത്തെവിടെയെങ്കിലുമുണ്ടാകും. അതാണ് പന്നിക്കുഞ്ഞ് വിടാതെ പിന്തുടർന്ന് പുലിയെ ആക്രമിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Battle between Leopard and Wild Boar