സമീപത്തുള്ള കോഴിഫാമിൽ കയറി കോഴികളെ അകത്താക്കിയ ക്ഷീണത്തിലാണ് പെരുമ്പാമ്പ് റോഡിനു നടുവിൽ കിടന്ന് മയങ്ങിയത്. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന പ്രദേശവാസിയായ ഹുവാഹിൻ ഫ്രോംസൂക്ക് ആണ് റോഡിനു നടുവിൽ നീണ്ടുനിവർന്നു കിടക്കുന്ന പാമ്പിനെ ആദ്യം കണ്ടത്.  തായ്‌ലൻഡിലാണ് സംഭവം. ഈ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

പാമ്പിനെ കണ്ടയുടൻ തന്നെ ഹുവാഹിൻ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചു. സമീപവാസികൾ ചേർന്ന് ഗതാഗതവും നിയന്ത്രിച്ചു. വിവരമറിഞ്ഞെത്തിയ പാമ്പുപിടുത്ത വിദഗ്ധർ പാമ്പിനെ സുരക്ഷിതമായി പിടികൂടി സമീപത്തുള്ള വനത്തിൽ തുറന്നുവിട്ടു. വനത്തിനുള്ളിൽ ഭക്ഷ്യ ലഭ്യത കുറഞ്ഞതാകാം ഭക്ഷണം തേടി പാമ്പ് നാട്ടിലിറങ്ങാൻ കാരണമെന്നാണ് നിഗമനം. 13 അടിയോളം നീളവും 30 കിലോയോളം ഭാരവുമുണ്ടായിരുന്നു പിടികൂടിയ പാമ്പിന്.

English Summary: Python Takes A Nap on The Road