കൂട്ടിൽ വിരിഞ്ഞ കുയിലിന്റെ കുഞ്ഞിന് ഭക്ഷണം നൽകുന്ന കുരുവിയുടെ ദൃശ്യം കൗതുകമാകുന്നു. കാക്കയുടെയും മറ്റും കൂട്ടിൽ അവയില്ലാത്ത തക്കം നോക്കി കുയിലുകൾ മുട്ടയിടാറുണ്ടെങ്കിലും ഇത്തിരിപോന്ന കുരുവിയുടെ കൂട്ടിൽ മുട്ടയിട്ടത് കണ്ടതിന്റെ അമ്പരപ്പിലാണ് ദൃശ്യം കണ്ടവർ. പൊതുവെ കൂടുണ്ടാക്കാൻ മടിയുള്ള കുയിലുകൾ അന്യപക്ഷികൾ അധ്വാനിച്ചുണ്ടാക്കുന്ന കൂടുകളിലാണ് മുട്ടയിട്ടിട്ട് കടന്നു പോവുക.

മറ്റു പക്ഷികൾ ഇല്ലാത്ത തക്കം നോക്കിയാണ് കൂട്ടിലേക്ക് കുയിലുകളെത്തുക. തരം കിട്ടിയാൽ മറ്റു പക്ഷികളുടെ മുട്ട നശിപ്പിച്ചു കളയാനും ഇവ മടിക്കില്ല. സ്വന്തം മുട്ടയെന്ന് കരുതിയാണ് മറ്റുപക്ഷികള്‍ അടയിരുന്ന് മുട്ടവിരിയിക്കുക. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്ന് കരുതി പക്ഷികൾ തീറ്റിപ്പോറ്റുകയും ചെയ്യും. ഇത്തരം ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Cheats of the bird world: Cuckoo finches fool host parents