തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ അതിവേഗമോടുന്ന ഒട്ടകപ്പക്ഷിയുടെ ദൃശ്യം കൗതുകമാകുന്നു. സമീപത്ത് കൂടി പോകുന്ന വാഹനങ്ങളെയും ജനത്തെയും ഭയന്നായിരുന്നു ഈ ഓട്ടം. പാക്കിസ്ഥിനിലെ ഒരു  സ്വകാര്യ മൃഗശാലയിൽ നിന്നും പുറത്തു ചാടിയ ഒട്ടകപ്പക്ഷിയാണ് നഗരത്തിലൂടെ രക്ഷപെടാനായി പാഞ്ഞത്. ഇതിനു പിന്നാലെ മൃഗശാല ജീവനക്കാരും.

സംഭവസ്ഥലത്തുണ്ടായിരുന്ന വ്യക്തിയാണ് ഒട്ടകപ്പക്ഷിയുടെ നെട്ടോട്ടം മൊബൈലിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. കറാച്ചി നഗരത്തിലെ കോരംഗി നമ്പർ 4 മേഖലയിലെ സ്വകാര്യ മൃഗശാലയിൽ നിന്നാണ് ഒട്ടകപ്പക്ഷി പുറത്തുചാടിയത്. പിന്നാലെയെത്തിയ ജീവനക്കാർ ഒട്ടകപ്പക്ഷിയെ ഓടിച്ചിട്ട് പിടിച്ച്  സുരക്ഷിതമായി മൃഗശാലയിൽ തിരികെയെത്തിച്ചെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഒട്ടകപ്പക്ഷി

പറക്കാൻ ശേഷിയില്ലാത്തവരുടെപട്ടികയിലാണ് ഒട്ടകപ്പക്ഷി. ഒട്ടകത്തോടു സാദൃശ്യമുള്ളതിനാലാണ ുലോകത്തിലെ ഏറ്റവും വലിയ പക്ഷിക്ക് ഈ പേരു വന്നത്. കൂട്ടസഞ്ചാരംആഗ്രഹിക്കുന്ന ഇവയ്ക്ക് 95 മുതൽ150 കിലോഗ്രാം വരെ തൂക്കവും മൂന്നുമീറ്റർ വരെ നീളവുമുണ്ട്. നല്ല ഓട്ടക്കാർകൂടിയാണ്. മണിക്കൂറിൽ 65 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ഓടും. കാലു കാണ്ടൊണു ശത്രുക്കളെനേരിടുന്നത്. രണ്ടു വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളില്ല. ആൺ-പെൺ വർഗങ്ങളെ നിറം കാണ്ടെുവേർതിരിച്ചറിയാം. ആൺ വർഗത്തിനുകറുപ്പുനിറവും പെൺവർഗത്തിനുതവിട്ടു നിറവുമാണ്.കാഴ്ചശക്തിയിലും മുമ്പൻ തന്നെ.കായ്കനികളും വിത്തുകളും ഭക്ഷണമാക്കുന്ന ഇവ ചെറുജീവികളെയും തിന്നാറുണ്ട്. 70 വർഷമാണ് ശരാശരിആയുർദൈർഘ്യം.

English Summary: Ostrich runs through Pakistani city after private zoo escape