വൈദ്യുത കമ്പിയിൽ ചുറ്റിപ്പിണഞ്ഞു കിടന്ന പെരുമ്പാമ്പിനെ രക്ഷപെടുത്തിയത് സാഹസികമായി. ബാങ്കോക്കിലാണ് സംഭവം. വൈദ്യുത കമ്പിയിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ട പ്രദേശവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. സമീപത്തെ മരത്തിലൂടെയാകാം പാമ്പ് പാമ്പ് ഇവിടേക്കെത്തിയതെന്നാണ് നിഗമനം.

വിവരമറിഞ്ഞെത്തിയ പൊലീസുകാർ വൈദ്യുതി വിഛേദിച്ച ശേഷം ഏണിയുപയോഗിച്ച് മുകളിലെത്തിയാണ് പാമ്പിനെ വൈദ്യുതകമ്പിയിൽ നിന്ന് വേർപെടുത്തിയത്. സുരക്ഷിതമായി പിടികൂടിയ പാമ്പിനെ പിന്നീട് വനത്തിൽ സ്വതന്ത്രമാക്കി. വൈദ്യുത കമ്പിയിൽ നിന്ന് പാമ്പിനെ രക്ഷിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

English Summary: Brave Policeman Saves Python Tangled In Power Lines