15 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിനുള്ളിൽ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കുന്ന ദൃശ്യം കൗതുകമാകുന്നു. ഒഡിഷയിലെ മയൂർഭഞ്ചിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെയാണ് ആളുകൾ കിണറിനുള്ളിൽ അകപ്പെട്ട നിലയിൽ ആനക്കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരമാകാം ആനക്കൂട്ടത്തിനൊപ്പം  ഇറങ്ങിയ ആനക്കുട്ടി കിണറിനുള്ളിൽ അകപ്പെട്ടതെന്നാണ് നിഗമനം. വിവരമറിഞ്ഞ ഉടൻ തന്നെ അധികൃതരെത്തി . ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങളിലെ മണ്ണു നീക്കിയ ശേഷം വടം കെട്ടിവലിച്ചാണ് ആനക്കുട്ടിയെ രക്ഷിച്ചത്. രക്ഷപെടുത്തിയ ആനക്കുട്ടി സമീപത്തുണ്ടായിരുന്ന ആനക്കൂട്ടത്തിനൊപ്പം കാട്ടിലേക്ക് മടങ്ങി.

English Summary: Elephant calf rescued from 15-feet deep well in Odisha