കുരച്ചുകൊണ്ട് പിന്നാലെയെത്തിയ വളർത്തു നായ്ക്കളുടെ പിടിയിൽ നിന്നും പെരുമ്പുാമ്പ് രക്ഷപെട്ടത് തലനാരിഴയ്ക്ക്.  തായ്ൻഡിലെ ചോൻബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. സമീപത്തുള്ള പുല്ലുകൾ നിറഞ്ഞ പ്രദേശത്തുകൂടി ഇഴഞ്ഞെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് നായകൾ കുറച്ചുകൊണ്ട് പിന്നാലെ കൂടുകയായിരുന്നു. വളർത്തു നായയുടെ കുരകേട്ടെത്തിയ 53 കാരനായ സർപൻവോങ് ആണ് 20 അടിയോളം ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിൽ രക്ഷതേടിയിരിക്കുന്ന കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.

ഇയാളുടെ വളർത്തു നായയും പോസ്റ്റിനു താഴെ കുരച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. സമീപവാസികൾ ഉടൻതന്നെ രക്ഷാപ്രവർ‍ത്തകരെ വിവരമറിയിച്ചു. ഇവരെത്തിയാണ് പാമ്പിനെ പോസ്റ്റിനു മുകളിൽ നിന്നും താഴേയിറക്കിയത്. 10 അടിയോളം നീളമുണ്ടായിരുന്നു പിടികൂടിയ പാമ്പിന്. പാമ്പിനെ പിന്നീട് ചാക്കിനുള്ളിലാക്കി വനത്തിനുള്ളിൽ തുറന്നു വിട്ടതായി ഇവർ വ്യക്തമാക്കി. രക്ഷാപ്രവർത്തകരെത്തി പാമ്പിനെ പിടികൂടുന്ന സമയമത്രയും നായ്ക്ക്ൾ സമീപത്തുതന്നെയുണ്ടായിരുന്നു.

English Summary: Barking Dogs Chase Python Up Electricity Post