ആൾത്താമസമില്ലാത്ത വീടിന്റെ മച്ചിനു മുകളിൽ പതുങ്ങിയിരുന്നത് കൂറ്റൻ പെരുമ്പാമ്പ്. തായ്‌ലൻഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം നടന്നത്. 10 അടിയോളം നീളമുള്ള പെരുമ്പാമ്പ് മച്ചിനു മുകളിലേക്ക് കയറുന്നത് കണ്ടത് അയൽവാസികളാണ്. ഇവർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ മച്ചിനു മുകളിൽ നിന്നും പുറത്തെത്തിച്ചത്. വീടിനുള്ളിൽ നിന്നും പിടികൂടാൻ ശ്രമിച്ചപ്പോൾ വിടവിലൂടെ പുറത്തേക്ക് ചാടാനായിരുന്നു പെരുമ്പാമ്പിന്റെ ശ്രമം. ഉയരക്കൂടുതലും പാമ്പുപിടുത്തത്തിനു തടസ്സമായി. ഒടുവിൽ ആസ്ബറ്റോസ് പൊട്ടിച്ച ശേഷം പാമ്പിനെ വീടിനുള്ളിലേക്ക് തള്ളിയിടുകയായിരുന്നു. താഴെ വീണ പാമ്പിനെ ഉടൻതന്നെ രക്ഷാപ്രവർത്തകര്‍ പിടികൂടി ചാക്കിനുള്ളിലാക്കി. പിന്നീടിതിനെ വനമേഖലയിൽ തുറന്നുവിട്ടു.

English Summary: Huge Python Caught On Family's Roof