കാസർകോട്  ബേക്കൽ മൗവ്വലിലെ അബ്ബാസിന്റെ ഫ്ലോർമില്ല് രാവിലെ തുറക്കുന്നതും കാത്ത് അടുത്തുള്ള മരകൊമ്പിൽ കാത്തിരിക്കുകയാണ് നൂറുകണക്കിന് പ്രാവുകൾ. അബ്ബാസ് എത്തി ഗോതമ്പും വെള്ളവുമായി കൈ കൊട്ടി വിളിക്കുമ്പോൾ കൂട്ടത്തോടെ പറന്നിറങ്ങി ധാന്യങ്ങൾ കൊത്തി തിന്നുന്നത് മീത്തൽ മൗവ്വലിലെ സ്ഥിരം കാഴ്ച.

കഴിഞ്ഞ 10 വർഷമായി അബ്ബാസ് മിണ്ടാപ്രാണികളോട് ഈ കാരുണ്യ പ്രവർത്തനം തുടങ്ങിയിട്ട്. പ്രാവുകളെ തീറ്റാൻ മാസം 30 കിലോയോളം ഗോതമ്പ് വേണ്ടി വരുമെന്ന് അബ്ബാസ് പറയുന്നു. ലാഭം ആത്മസംതൃപ്തി മാത്രം. കോൺക്രീറ്റ് കെട്ടിടങ്ങളുടെ മുകളിൽ കാഷ്ഠിക്കുന്നു എന്ന കാരണം പറഞ്ഞ് കെട്ടിടങ്ങളുടെ ചെറിയ സ്പേസുകൾ കാർഡ്ബോർഡും പ്ലെയ്‌വുഡും കൊണ്ട് അടയ്ക്കുകയും പക്ഷികളെ  ആട്ടിയോടുക്കുകയും ചെയ്യുന്നതു പതിവുള്ളപ്പോഴാണ് ഈ വേറിട്ട കാഴ്ച. നെൽപാടങ്ങൾ കുറഞ്ഞുവന്നതോടെ പലയിടത്തും പ്രാവുകളുടെ ആശ്രയം ഫ്ലോർ മില്ലുകളാണ്. ഇത്തരം പ്രദേശങ്ങളിൽ പ്രാവുകൾ ധാരാളമായി തമ്പടിക്കുന്നതു കാണാം.

English Summary: Lockdown or not, 100s of pigeons wait for Abbas every morning