ഓസ്ട്രേലിയയിലെ  ലാൻഡ്സ് ബറോയിലുള്ള ഒരു വീട്ടിലെ ചവറ്റുകുട്ടയ്ക്കുള്ളിൽ കയറിക്കൂടിയത് ഉഗ്ര വിഷമുള്ള പാമ്പ് .മാലിന്യം നിക്ഷേപിക്കാനായി ചവറ്റുകുട്ട തുറന്നപ്പോഴാണ് വീട്ടുടമസ്ഥ പാമ്പിനെ കണ്ടത്. ഉടൻതന്നെ  ഇവർ  സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാചേഴ്സിന്റെ സഹായവും തേടി .ആൾപ്പെരുമാറ്റം മനസ്സിലാക്കിയതോടെ  വേസ്റ്റ് ബിന്നിന്റെ താഴെയായി ചുരുണ്ടിരിക്കുകയായിരുന്നു  പാമ്പ്. 

ഉഗ്രവിഷമുള്ള റെഡ് ബെല്ലിഡ് ബ്ലാക്ക് സ്നേക്ക് ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടികൂടിയത്. പടം പൊഴിക്കാറായ നിലയിലായിരുന്നു പാമ്പ് . വീട്ടുടമസ്ഥ ചവറ്റുകുട്ട തുറന്ന ഉടൻതന്നെ പാമ്പ് ഉള്ളിലേക്ക് ഒളിച്ചതിനാലാണ് വൻ അപകടം ഒഴിവായതെന്ന്  സ്നേക്ക്  ക്യാചേഴ്സിലെ ഉദ്യോഗസ്ഥനായ സ്റ്റുവർട്ട് മകെൻസിവ്യക്തമാക്കി. പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പാമ്പിനെ പിന്നീട് തുറസ്സായ സ്ഥലത്തെ കുറ്റിക്കാട്ടിലേക്ക് തുറന്നുവിട്ടു.

English Summary: Woman finds venomous reptile hiding in Sunshine Coast wheelie bin