രാജ്യത്തെ നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി വീട്ടിൽ വളർത്തിയിരുന്ന സിംഹത്തെ കംബോഡിയൻ ഭരണകൂടം പിടികൂടി. 18 മാസം പ്രായമുള്ള ആൺ സിംഹത്തെയാണ് തലസ്ഥാനനഗരമായ പനോം പെന്നിലെ ഒരു വീട്ടിൽ നിന്നും പിടികൂടിയത്. ഉടമസ്ഥനൊപ്പം ടിക്ടോക് വിഡിയോകളിൽ സിംഹത്തെ കണ്ടതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി വീട്ടിൽ വളർത്തിയിരുന്ന സിംഹത്തെ കംബോഡിയൻ ഭരണകൂടം പിടികൂടി. 18 മാസം പ്രായമുള്ള ആൺ സിംഹത്തെയാണ് തലസ്ഥാന നഗരമായ പനോം പെന്നിലെ ഒരു വീട്ടിൽ നിന്നും പിടികൂടിയത്. ഉടമസ്ഥനൊപ്പം ടിക്ടോക് വിഡിയോകളിൽ സിംഹത്തെ കണ്ടതോടെ സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

ചൈനീസ് വംശജനായ ഉടമസ്ഥൻ വീട്ടിൽ വളർത്തുന്നതിനുവേണ്ടി വിദേശ രാജ്യത്തു നിന്നുമാണ് സിംഹത്തെ ഇറക്കുമതി ചെയ്തത്. ഏപ്രിൽ മാസത്തിലാണ് ഉടമസ്ഥനൊപ്പം സിംഹം വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. അന്നുമുതൽ ഇതേക്കുറിച്ചുള്ള അന്വേഷണം തുടരുകയായിരുന്നുവെന്ന് കംബോഡിയയുടെ പരിസ്ഥിതി കാര്യ മന്ത്രാലയത്തിലെ വക്താവായ നേത് ഫേക്ത്ര വ്യക്തമാക്കി

ADVERTISEMENT

വന്യജീവികളെ വീടുകളിൽ വളർത്തുന്നത് കംബോഡിയയിൽ നിയമവിരുദ്ധമാണ്. വന്യജീവികളുടെ സ്വഭാവത്തിനും ആവശ്യങ്ങൾക്കും അനുസരിച്ചല്ല സ്വകാര്യവ്യക്തികളുടെ വീട്ടിലെ ചുറ്റുപാടുകളെന്നും അദ്ദേഹം പറയുന്നു. പനോം പെന്നിലെ വീട്ടിൽ നിന്നും പിടികൂടിയ സിംഹത്തിന്റെ തേറ്റ പല്ലുകളും നഖങ്ങളും നീക്കംചെയ്ത നിലയിലാണ്. ഇത് സിംഹത്തിന്റെ സ്വാഭാവിക ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.റോയിട്ടേഴ്സ് ആണ് ഇതു സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചത്.

ഉടമസ്ഥനൊപ്പവും വളർത്തുനായയ്ക്കൊപ്പവും സിംഹം ഇരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത്. 70 കിലോഗ്രാമാണ് ഇപ്പോൾ സിംഹത്തിന്റെ ഭാരം. പിടികൂടിയ സിംഹത്തെ പനോം താമാവോയിലുള്ള വന്യജീവി സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി.

ADVERTISEMENT

English Summary: Pet lion seized from home in Cambodia capital after appearance on TikTok