വിശപ്പിന്റെ വിളി അസഹനീയമാണ്. അത് മനുഷ്യനായായും മൃഗങ്ങളായാലും അങ്ങനെതന്നെ. അങ്ങനെ വിശപ്പു സഹിക്കാനാകാതെ വീടിന്റെ അടുക്കള പൊളിച്ച് അകത്തു കയറി ഭക്ഷണം തേടുന്ന ആനയുടെ ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തായ്‍ലാന്‍ഡിലെ ഹുവാ ഹിൻ ജില്ലയയിലെ ചലെംകിയാട്പട്ടണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശപ്പിന്റെ വിളി അസഹനീയമാണ്. അത് മനുഷ്യനായായും മൃഗങ്ങളായാലും അങ്ങനെതന്നെ. അങ്ങനെ വിശപ്പു സഹിക്കാനാകാതെ വീടിന്റെ അടുക്കള പൊളിച്ച് അകത്തു കയറി ഭക്ഷണം തേടുന്ന ആനയുടെ ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തായ്‍ലാന്‍ഡിലെ ഹുവാ ഹിൻ ജില്ലയയിലെ ചലെംകിയാട്പട്ടണ ഗ്രാമത്തിലാണ് സംഭവം നടന്നത്. താമസക്കാരനായ രത്ചധാവൻ പ്യുങ്പ്രസോപൻ എന്നയാളുടെ വീട്ടിലാണ് ആന ഭക്ഷണം തേടിയെത്തി അടുക്കള തകർത്ത് മടങ്ങിയത്.

പുലർച്ചെ രണ്ട് ണിക്ക് അടുക്കളയിൽ വലിയ ശബ്ദം കേട്ടാണ് ഗൃഹനാഥന്‍ ഓടിയെത്തിയത്. അടുക്കളയിലെത്തിയപ്പോൾ കണ്ടത് ആന അടുക്കളഭിത്തി തകർക്കുന്നതാണ് .ആദ്യം ഭയന്നെങ്കിലും ആനയുടെ വീരകൃത്യങ്ങൾ കൃത്യമായി ഫോണിൽ പകർത്തി. ഇതിനിടെ വിശപ്പ് സഹിക്കാനാകാതെ ആന തുമ്പിക്കൈകൊണ്ട്  അരി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബാഗ് എടുത്ത് ചവയ്ക്കുകയും ചെയ്തു. 

ADVERTISEMENT

പ്രദേശവാസികൾ പ്ലായ് ബൂൺച്വെ എന്നു വിളിക്കുന്ന കാട്ടുകൊമ്പനാണ് അടുക്കള തകർത്ത് ഭക്ഷണം തേടിയതെന്ന് ഇവർ വ്യക്തമാക്കി. 1.17 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയാണ് ആന മടങ്ങിയത്. തായ്‌ലൻഡിലെ കയേങ് ക്രാചൻ ദേശീയ പാർക്കിലെ ആനയാണ് ബൂൺച്വെ. ആന മിക്കവാറും കാടിറങ്ങി ജനവാസകേന്ദ്രങ്ങളിലേക്കെത്താറുണ്ടെന്നും ഭക്ഷണത്തിന്റെ മണം പിടിച്ചാണ് വീടുകളിലേക്കും കടകളിലേക്കുമെത്തുന്നതെന്നും വിശദീകരിച്ചു പാർക്ക് മേധാവി വിശദീകരിച്ചു. ദി ഗാർഡിയനാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

English Summary: Elephant crashes through kitchen wall to look for food