പാമ്പുകളെ പരിചരിക്കുകയെന്നത് അൽപം അപകടം പിടിച്ച ജോലിയാണ്. ആ ജോലി ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തയാളാണ് ജെയ് ബ്രൂവെർ. കലിഫോർണിയയിലെ റെപ്‌ടൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയത്. പാമ്പുകൾ മാത്രമല്ല മറ്റ് പല ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പുകളെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പുകളെ പരിചരിക്കുകയെന്നത് അൽപം അപകടം പിടിച്ച ജോലിയാണ്. ആ ജോലി ഏറെ ഇഷ്ടത്തോടെ ഏറ്റെടുത്തയാളാണ് ജെയ് ബ്രൂവെർ. കലിഫോർണിയയിലെ റെപ്‌ടൈൽ സൂവിന്റെ സ്ഥാപകനാണ് ജെയ്. പാമ്പുകളോടുള്ള ഇഷ്ടം കൊണ്ടാണ് ഇവയ്ക്കായി ഒരു സൂ തന്നെ ജെയ് ഒരുക്കിയത്. പാമ്പുകൾ മാത്രമല്ല മറ്റ് പല ജീവികളും ഈ മൃഗശാലയിലുണ്ട്. ഉടുമ്പുകളെയും പാമ്പുകളെയും മുതലകളെയുമൊക്കെ പരിചരിക്കുന്ന വിഡിയോകളും സ്ഥിരമായി ജെയ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

സൂവിലേക്ക് പുതിയതായി എത്തിയ അണലി വിഭാഗത്തിൽ പെട്ട വിഷപ്പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടുന്നത്. റൈനോ വൈപർ അഥവാ റിവർ ജാക്ക് എന്നറിയപ്പെടുന്ന പാമ്പിനെയാണ് ജെയ് ബ്രൂവർ പുറത്തേക്കെടുത്തത്. മധ്യ ആഫ്രിക്കയിലെയും പടിഞ്ഞാറൻ ആഫ്രിക്കയിലെയും മഴക്കാടുകളിൽകാണപ്പെടുന്ന പാമ്പുകളാണിവ. കട്ടിയേറിയ ശൽക്കളും ശരരീരത്തിലെ വിവിധ വർണങ്ങളുമാണ് ഇവയുടെ പ്രത്യേകത.

ADVERTISEMENT

ത്രികോണാകൃതിയാണ് ഇവയുടെ തലയ്ക്ക് 70 മുതൽ 90 സെന്റീമീറ്റർ വരെ നീളമുണ്ടാകും. വളരെ പതിയെയാണ് ഇവയുടെ സഞ്ചാരം. തവളകളും മറ്റു ചെറുജീവികളുമാണ് പ്രധാന ആഹാരം. പത്ത് ലക്ഷത്തിലധികം ആളുകളാണ് ജെയ് പങ്കുവച്ച റൈനോ വൈപറിന്റെ ദൃശ്യം കണ്ടത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെരുമ്പാമ്പിനെ പരിചരിക്കുന്നതിനിടയിൽ അത് ജെയ്‍യുടെ മുഖത്തേക്ക് ആഞ്ഞു കടിക്കുന്നതിന്റെ ദൃശ്യവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

English Summary: Zookeeper demonstrates how to unbox a deadly viper, reveals snake’s gorgeous skin pattern