ശുചിമുറിയിൽ കയറിയ 65കാരനെ പെരുമ്പാമ്പ് കടിച്ചു. ടോയ്‌ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് ഇയാളെ കടിച്ചത്. അയൽവാസി വളർത്തിയിരുന്ന പെരുമ്പാമ്പാണിത്. ഓസ്ട്രിയയിലെ സ്റ്റെരിയ പ്രവിശ്യയിലെ ഗ്രാസ് നഗരത്തിലാണ് സംഭവം നടന്നത്. പതിവുപോലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി ശുചിമുറിയിലെത്തിയപ്പോഴാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുചിമുറിയിൽ കയറിയ 65കാരനെ പെരുമ്പാമ്പ് കടിച്ചു. ടോയ്‌ലറ്റ് ബൗളിനുള്ളിൽ പതുങ്ങിയിരുന്ന പെരുമ്പാമ്പാണ് ഇയാളെ കടിച്ചത്. അയൽവാസി വളർത്തിയിരുന്ന പെരുമ്പാമ്പാണിത്. ഓസ്ട്രിയയിലെ സ്റ്റെരിയ പ്രവിശ്യയിലെ ഗ്രാസ് നഗരത്തിലാണ് സംഭവം നടന്നത്. പതിവുപോലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി ശുചിമുറിയിലെത്തിയപ്പോഴാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്. 

ADVERTISEMENT

ടോയ്‌ലറ്റിൽ ഇരുന്ന ഉടൻ തന്നെ ഇയാളെ പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബൗളിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. റെറ്റിക്യുലേറ്റഡ് പൈതൺവിഭാഗത്തിൽപ്പെട്ട  1.6 മീറ്റർ നീളമുള്ള  പെരുമ്പാമ്പാണ് കടിച്ചത്. അയൽവാസി വളർത്തിയിരുന്ന പെരുമ്പാമ്പ് അവിടെ നിന്നും പുറത്തുചാടി അടുത്ത വീട്ടിലെ ടോയ്‌ലറ്റിൽ കയറുകയായിരുന്നു.

ADVERTISEMENT

എങ്ങനെയാണ് പെരുമ്പാമ്പ് വീടിനുള്ളിലെത്തിയതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും ഡ്രെയ്നേജിലൂടെയാകാം എത്തിയതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പായതിനാൽ ചെറിയ മുറിവുകൾ ഉണ്ടായത് ഒഴിച്ചാൽ കടിയേറ്റ വ്യക്തിക്ക് കാര്യമായ അപകടം സംഭവിച്ചിട്ടില്ല.  ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. 

ADVERTISEMENT

പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തി പാമ്പിനെ പിടികൂടി ഉടമസ്ഥനെ തന്നെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. 24 കാരനായ അയൽവാസി വിഷമില്ലാത്ത ഇനത്തിൽപ്പെട്ട 11 പാമ്പുകളെയാണ് വീടിനുള്ളിൽ വളർത്തുന്നത്. അശ്രദ്ധമൂലം  അയൽവാസിക്ക് പാമ്പുകടിയേറ്റതിനാൽ  ഇയാൾ ഇപ്പോൾ അന്വേഷണം നേരിടുകയാണ്. ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇതു സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചത്. 9 മീറ്റർ വരെ നീളത്തിൽ വളരുന്നവയാണ് റെട്ടിക്കുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകൾ.

English Summary:Austrian man bitten by python during visit to the toilet