മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും മൃഗങ്ങൾ അനുകരിക്കുന്നതു പോലുള്ള വിഡിയോകൾ ധാരാളമായി സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ചിത്രം വരയ്ക്കുന്ന ആനയുടെ ദൃശ്യം. തായ്‌ലൻഡിൽ ആനകളെ വളർത്തുന്ന ഒരു ക്യാമ്പിലെ 9 വയസ്സുള്ള നോങ് എന്ന പിടിയാന ക്യാൻവാസിൽ ചിത്രം വരയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യർ ചെയ്യുന്ന പല പ്രവർത്തികളും മൃഗങ്ങൾ അനുകരിക്കുന്നതു പോലുള്ള വിഡിയോകൾ ധാരാളമായി സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതാണ് ചിത്രം വരയ്ക്കുന്ന ആനയുടെ ദൃശ്യം. തായ്‌ലൻഡിൽ ആനകളെ വളർത്തുന്ന ഒരു ക്യാമ്പിലെ 9 വയസ്സുള്ള നോങ് എന്ന പിടിയാന ക്യാൻവാസിൽ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിവുപോലെ ഈ ദൃശ്യം വൈറലാവുകയും ചെയ്തു. 

നാല് ലക്ഷം രൂപയ്ക്കാണ് നോങ് വരച്ച ചിത്രം വിറ്റുപോയത്. ഏറെ കൗതുകത്തോടെ പലരും ദൃശ്യങ്ങളേറ്റെടുത്തെങ്കിലും  ആനകളോടുള്ള അറുതിയില്ലാത്ത ക്രൂരതയുടെ മറ്റൊരു ഒരു ഉദാഹരണമാണ് ഈ ദൃശ്യം . കൂടെയുണ്ടായിരുന്ന പരിശീലകന്റെ നിർദേശമനുസരിച്ചാണ് നോങ് ചിത്രം വരയ്ക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ആനയുടെ ചെവിയിൽ മെറ്റൽ കൊണ്ടുള്ള ഹുക്ക് പോലെയുള്ള ഉപകരണം ചേർത്തുപിടിച്ചു കൊണ്ടാണ് പരിശീലകൻ നിർദേശം നൽകുന്നത്. ഈ വേദന അനുഭവിച്ചു കൊണ്ട് ആന നിർദ്ദേശങ്ങൾ അനുസരിക്കുകയാണ് ചെയ്യുന്നത്. 

ADVERTISEMENT

ഈ നിലയിൽ ആനയെ ചിത്രം വരച്ചു പരിശീലിപ്പിക്കണമെങ്കിൽ എത്രത്തോളം കടുത്ത പീഡനങ്ങളിലൂടെയാകും അത് കടന്നു പോയിട്ടുള്ളതെന്ന രീതിയിലാണ് പ്രതിഷേധങ്ങളുയരുന്നത്. നോങ് ജീവിക്കുന്ന മെയ്ടോങ് എലിഫന്റ് ക്യാമ്പിനു വേണ്ടിയുള്ള ഓൺലൈൻ ഫണ്ട് റൈസിന്റെ ഭാഗമായാണ് ചിത്രം വരച്ചത്. നോങ് തന്റെ തുമ്പിക്കൈ ഉപയോഗിച്ച് സ്വയം വരച്ച ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയത്. 80000 ത്തിലധികം ആളുകളാണ് ദൃശ്യങ്ങൾ കണ്ടെങ്കിലും ഏറിയപങ്കും ആനയുടെ ദുരവസ്ഥയോർത്ത് രോഷം പ്രകടിപ്പിച്ചാണ് പ്രതികരിക്കുന്നത്. 

സ്വതന്ത്രമായി നടക്കുന്ന ഒരു ആന തനിയെ ബ്രഷും പെയിന്റും കൊണ്ട് ഒരു ചിത്രം വരയ്ക്കാൻ മുതിർന്നാൽ അത് കൗതുകമോ അദ്ഭുതമോ ആണെന്ന് പറയാനാവുമെന്നും എന്നാൽ നോങിന്റെ ദൃശ്യങ്ങൾ  യഥാർഥത്തിൽ മിണ്ടാപ്രാണികളോടുള്ള ക്രൂരതയാണ് വെളിവാക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടു.

ADVERTISEMENT

English Summary: Video of elephant painting on canvas in Thailand going viral