വേഗം തീരെ കുറവാണ് പഫർ മത്സ്യത്തിന്. അതുകൊണ്ട് തന്നെ ഇവയ്ക്ക് കടലിൽ ശത്രുക്കളും ധാരാളമുണ്ട്. ശത്രുക്കളിൽ നിന്നും രക്ഷപ്പെടാനായി ഇവ ഒരു വിദ്യ പ്രയോഗിക്കാറുണ്ട് .മാക്സിമം വായു പിടിച്ചങ്ങ് വീർക്കും. വീർത്തുവീർത്ത് വലിയൊരു പന്തുപോലാകും. വായിലൊതുങ്ങുന്ന കുഞ്ഞുമീൻ പെട്ടെന്ന് പല മടങ്ങ് വലുപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേഗം തീരെ കുറവാണ് പഫർ മത്സ്യത്തിന്. അതുകൊണ്ട് തന്നെ ഇവയ്ക്ക് കടലിൽ ശത്രുക്കളും ധാരാളമുണ്ട്. ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനായി ഇവ ഒരു വിദ്യ പ്രയോഗിക്കാറുണ്ട്. പരമാവധി വായു പിടിച്ചങ്ങ് വീർക്കും. വീർത്തുവീർത്ത് വലിയൊരു പന്തുപോലാകും. വായിലൊതുങ്ങുന്ന കുഞ്ഞുമീൻ പെട്ടെന്ന് പല മടങ്ങ് വലുപ്പമുള്ള പന്തുപോലായാൽ ഏതു ശത്രുവും ഞെട്ടും. അവ വന്ന വഴിക്ക് തിരിച്ചുപോവുകയും ചെയ്യും.

ഇങ്ങനെ പരമാവധി ശ്വാസം പിടിച്ച് ശരീരം വീർപ്പിക്കുന്നതിന് ഇംഗ്ലീഷിൽ പഫ് എന്നാണു പറയുക. അതുകൊണ്ടാണ് സ്വയം വീർക്കുന്ന ഈ മത്സ്യത്തിന് പഫർ ഫിഷ് എന്ന പേരു വന്നത്. പഫർഫിഷ് ടെട്രാഡോന്റിഡേ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ബ്ലോഫിഷ്, ബലൂൺ ഫിഷ്, ബബിൾ ഫിഷ്, ഗ്ലോബ് ഫിഷ് സ്വെൽ ഫിഷ് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫർഫിഷുകളുണ്ട്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവയുടെ കൂട്ടത്തിൽ. ഇവയിൽ ചിലത് ശുദ്ധജലത്തിലും കണ്ടുവരുന്നുണ്ട്. വെറും ഒരിഞ്ചു നീളമുള്ള പിഗ്‌മി പഫർ മുതൽ രണ്ടടിവരെ നീളം വയ്ക്കുന്ന ജയന്റ് പഫർ വരെ പഫർ ഫിഷുകളുടെ ഗണത്തിലുണ്ട്.

ADVERTISEMENT

ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്. ചിലയിനങ്ങൾക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. ഞൊടിയിടെ വീർത്ത് പന്തു പോലാവുന്ന മീനിനുചുറ്റും എഴുന്നുനിൽക്കുന്ന മുള്ളു കൂടിയാകുമ്പോൾ ഏതു ശത്രുവും ഒന്നു ഞെട്ടും. ശരീരം വീർപ്പിക്കുന്നതിനുമുമ്പേ പഫർഫിഷിനെ അകത്താക്കിയാലും ശത്രുവിന്റെ കാര്യം പരുങ്ങലിലാവും. സ്രാവുകൾ ഒഴികെയുള്ള ഏതു ശത്രുവിനെയും കൊല്ലാൻ പോന്ന ടെട്രാഡോടോക്സിൻ എന്ന വിഷം ഒട്ടുമിക്ക പഫർഫിഷുകളുടെയും ശരീരത്തിലുണ്ട്. സയനൈഡിനേക്കാൾ 1200 മടങ്ങ് വീര്യമുള്ളതാണ് ഈ വിഷം. ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ടെന്നാണ് നിഗമനം. ഈ വിഷത്തിനുള്ള പ്രതിവിധിയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ശാസ്ത്രജ്ഞർ പഫർഫിഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആൽഗകളും കക്കകൾപോലുള്ള നട്ടെല്ലില്ലാജീവികളും ചെറുമത്സ്യങ്ങളുമൊക്കെയാണ് പഫർഫിഷുകളുടെ ഭക്ഷണം. അകത്താക്കുന്ന ജീവികളുടെ ശരീരത്തിലടങ്ങിയ ബാക്ടീരിയകളിൽ നിന്നാണ് പഫർഫിഷുകൾ വിഷം ഉൽപാദിപ്പിക്കുന്നതെന്ന് കരുതുന്നു. വിഷമുണ്ടെങ്കിലും ജപ്പാൻ, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. വലിയ വിലയുള്ള ഈ വിഭവം പാകം ചെയ്യുന്നത് പ്രത്യേക പരിശീലനവും ലൈസൻസും നേടിയ വിദഗ്ധരായ പാചകക്കാരാണ്. പാചകം പിഴച്ചാൽ മരണം ഉറപ്പ്. അത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പഫർഫിഷുകൾ ഇന്നും മനുഷ്യന്റെ തീൻമേശകളിലെത്തുന്നു. 

ADVERTISEMENT

English Summary: This fish is 1200 times more poisonous than cyanide