തിങ്ങിനിറഞ്ഞ സ്റ്റേഡിയം. ഉച്ചത്തിൽ ആർപ്പുവിളി. എന്നാൽ ഈ ആവേശം ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരം കണ്ടിട്ടായിരുന്നില്ല. സ്റ്റേഡിയത്തിന്റെ ഒരു മൂലയിൽ നടന്ന രക്ഷാപ്രവർത്തനം കണ്ടായിരുന്നു. അമേരിക്കയിലെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് സംഭവം നടന്നത്. കോളജുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിങ്ങിനിറഞ്ഞ സ്റ്റേഡിയം. ഉച്ചത്തിൽ ആർപ്പുവിളി. എന്നാൽ ഈ ആവേശം ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരം കണ്ടിട്ടായിരുന്നില്ല. സ്റ്റേഡിയത്തിന്റെ ഒരു മൂലയിൽ നടന്ന രക്ഷാപ്രവർത്തനം കണ്ടായിരുന്നു. അമേരിക്കയിലെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് സംഭവം നടന്നത്. കോളജുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം പുരോഗമിക്കുന്നതിനിടയിയിലാണ് പൂച്ച അപകടത്തിൽ അകപ്പെട്ടത്. ഗാലറിയിലെ കൈവരിയിൽ മുൻകാലുകളിലൊന്ന് കുടുങ്ങി തൂങ്ങിയാടുന്ന പൂച്ചയെ രക്ഷിക്കാനായിരുന്നു കാണികൾ ഒന്നിച്ചത്.

കാഴ്ചക്കാരായെത്തിയ ക്രെയ്ഗ് കോർണറും ഭാര്യ കിംബെർലിയും ചേർന്ന് കൈയിലുണ്ടായിരുന്ന അമേരിക്കൻ പതാക വിരിച്ചു പിടിച്ചാണ് താഴേക്ക് പിടിവിട്ടു വീണ പൂച്ചയെ രക്ഷിച്ചത്. ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടന്ന് ജീവിതത്തിനും മരണത്തിനും ഇടയിൽ പോരടിക്കുകയായിരുന്നു പൂച്ച. പിടിവിട്ട് വീണ പൂച്ച വന്നു വീണത് താഴെ കാണികൾ നിവർത്തിപ്പിടിച്ച പതാകയിലേക്കായിരുന്നു. അതോടെ കാണികൾ ആരവം മുഴക്കി. പൂച്ചയ്ക്ക് നിലവിൽ പരുക്കുകളൊന്നുമില്ല. സുരക്ഷാ ജീവനക്കാർ എത്തി പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു.

ADVERTISEMENT

ഓഗസ്റ്റ് അവസാനം ദുബായിലും സമാനമായ രക്ഷാപ്രവർത്തനം നടന്നിരുന്നു. അന്ന്  ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിയ ഗർഭിണിപ്പൂച്ചയെ രക്ഷിച്ചത് 2 മലയാളികളടക്കം 4 പേരായിരുന്നു. നിന്നുതിരിയാനിടമില്ലാത്ത ബാൽക്കണിയുടെ അരികിൽ കുടുങ്ങിയ പൂച്ചയെ നസീർ, അഷ്റഫ്, ആതിഫ് എന്നിവർ ചേർന്ന് വിരിച്ചുപിടിച്ച പുതപ്പിലേക്കു ചാടിച്ചാണു രക്ഷിച്ചത്. വിഡിയോ വൈറലായതോടെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദന ട്വീറ്റ് ഇട്ടിരുന്നു. ദുബായ് പൊലീസ് എത്തിയാണ് അന്ന് പൂച്ചയെ കൊണ്ടുപോയത്. ഇവർക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 10 ലക്ഷം രൂപ വീതം സമ്മാനിച്ചതും വാർത്താ പ്രാധാന്യം നേടിയിരുന്നു.

English Summary: Cat caught by fans after falling from upper-tier in stadium