ഫുട്ബോൾ കളിക്കുന്ന കരടികളുടെ ദൃശ്യം കൗതുകമാകുന്നു. ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. നബരംഗ്പുരിലെ ഉമർഘോട്ട വനപരിധിയില്‍ ഞായറാഴ്ചയാണ് കരടികളെത്തിയത്. കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് കരടികളെത്തുകയായിരുന്നു.കരടികളെ കണ്ട കുട്ടികൾ ഭയചകിതരായി ഫുട്ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ കളിക്കുന്ന കരടികളുടെ ദൃശ്യം കൗതുകമാകുന്നു. ഒഡിഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം നടന്നത്. നബരംഗ്പുരിലെ ഉമർഘോട്ട വനപരിധിയില്‍ ഞായറാഴ്ചയാണ് കരടികളെത്തിയത്. കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് കരടികളെത്തുകയായിരുന്നു.

കരടികളെ കണ്ട കുട്ടികൾ ഭയചകിതരായി ഫുട്ബോൾ ഉപേക്ഷിച്ച് നാലുപാടും ചിതറിയോടി. ഇതോടെ അവിടേക്കെത്തിയ അമ്മക്കരടി ഫുട്ബോൾ കൈക്കലാക്കുകയായിരുന്നു. ബോൾ കടിച്ചെടുത്ത കരടി അത് മുകളിലേക്കിട്ട് തട്ടുന്നതും കാണാം. കുറേ സമയം കരടി കാലുകൊണ്ട് ബോൾ തട്ടിക്കളിക്കുന്നത് തുടർന്നു.

ADVERTISEMENT

അമ്മക്കരടി ഫുട്ബോൾ തട്ടിക്കളിക്കുന്നുണ്ടെങ്കിലും കുഞ്ഞു കരടി ഭയന്നുമാറി നിൽക്കുകയായിരുന്നു. ഒടുവിൽ കരടി ബോളും കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. പുതിയതായി എന്തു കണ്ടാലും അത് പരിശോധിക്കുകയെന്നത് വന്യജീവികളുടെ പൊതു സ്വഭാവമാണെന്ന് ഡിഎഫ്ഒ വിശദീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ പകർത്തിയ വിഡിയോ ന്യൂസ് ഏജൻസിയായ എഎൻഐ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

English Summary: Two bears spotted playing football in Odisha village, video viral