കോയമ്പത്തൂര്‍ നഗരത്തിലെ ഫാക്ടറി ഗോഡൗണിൽ കഴിഞ്ഞ അഞ്ചുദിവസമായി ഒളിച്ചിരുന്ന പുലി ഒടുവില്‍ വനംവകുപ്പിന്റെ പിടിയിലായി. ഫാക്ടറി ഗോഡൗണിന്റെ വാതില്‍ സ്ഥാപിച്ച കെണിയില്‍ പുലര്‍ച്ചെയാണു പുലി കുടുങ്ങിയത്. പുലിയെ വനംവകുപ്പ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഒരു മാസത്തിലേറെ കോയമ്പത്തൂര്‍ നഗരത്തെ മുള്‍മുനയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോയമ്പത്തൂര്‍ നഗരത്തിലെ ഫാക്ടറി ഗോഡൗണിൽ  കഴിഞ്ഞ അഞ്ചുദിവസമായി ഒളിച്ചിരുന്ന പുലി ഒടുവില്‍ വനംവകുപ്പിന്റെ പിടിയിലായി. ഫാക്ടറി ഗോഡൗണിന്റെ വാതില്‍ സ്ഥാപിച്ച കെണിയില്‍ പുലര്‍ച്ചെയാണു പുലി കുടുങ്ങിയത്. പുലിയെ വനംവകുപ്പ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

ADVERTISEMENT

ഒരു മാസത്തിലേറെ കോയമ്പത്തൂര്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പുലിയാണ് ഒടുവില്‍ ഒളിച്ചുകളി അവസാനിപ്പിച്ചു വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. തിരച്ചില്‍ ശക്തമാക്കിയതോടെ അഞ്ചുദിവസം മുന്‍പ് കുനിയമുത്തൂരിലെ പൂട്ടിയ ഫാക്ടറി ഗോഡൗണില്‍ കയറി ഒളിച്ചു. കൂറ്റന്‍ ഗോഡൗണില്‍ കടന്ന് മയക്കുവെടി വെയ്ക്കുന്നത് അപകടമാണന്നായിരുന്നു വനം വകുപ്പിന്റെ വിലയിരുത്തല്‍. തുടര്‍ന്ന് ഗോഡൗണിന്റെ പുറത്തേക്കുള്ള വഴികളെല്ലാം അടച്ചു. തുറന്നിരുന്ന രണ്ടുവാതിലുകളില്‍ കെണി സ്ഥാപിച്ചു. ഗോഡൗണിന്റെ ഇരുട്ടില്‍ ഒളിച്ച പുലി, ഭക്ഷണം തേടി പുലര്‍ച്ചെ പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കെണിയില്‍പെട്ടു.

ADVERTISEMENT

ഭക്ഷണം കിട്ടാതെ തളര്‍ന്നതൊഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. നിരീക്ഷണത്തിനുശേഷം കാട്ടില്‍ സുരക്ഷിതമായി തുറന്നുവിടാനാണു തീരുമാനം.സുഗുണപുരം, മയിൽക്കൽ, മധുക്കര തുടങ്ങിയ കോയമ്പത്തൂരിലെ ജനവാസമേഖലകളില്‍ പുലിയിറങ്ങിയതു ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.സമീപത്തെ വനത്തില്‍ നിന്നെത്തിയതാണു പുലിയെന്നാണ് നിഗമനം.

ADVERTISEMENT

English Summary: Leopard falls into cage at warehouse in Coimbatore's BK Pudur after five days of wait