ഒഡിഷയിലെ ചിലികയിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാജവെമ്പാല തിരികെ ജീവിതത്തിലേക്ക്. കഴിഞ്ഞ മാസം അവസാനമാണ് ആളുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് വാരിയെല്ലുകൾ തകർന്ന നിലയിൽ രാജവെമ്പാലയെ മൃഗാശുപത്രിയിലെത്തിച്ചത്. ഭക്ഷണം തേടി വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ പ്രദേശവാസികളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഡിഷയിലെ ചിലികയിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രാജവെമ്പാല തിരികെ ജീവിതത്തിലേക്ക്. കഴിഞ്ഞ മാസം അവസാനമാണ് ആളുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് വാരിയെല്ലുകൾ തകർന്ന നിലയിൽ രാജവെമ്പാലയെ മൃഗാശുപത്രിയിലെത്തിച്ചത്. ഭക്ഷണം തേടി വീടിനുള്ളിൽ കയറിയ രാജവെമ്പാലയെ പ്രദേശവാസികളാണ് ആക്രമിച്ചത്. വടികൊണ്ടടിച്ചും വീടിനു മുകളിൽ കയറി  ഇഷ്ടിക രാജവെമ്പാലയുടെ ശരീരത്തിലേക്ക് വലിച്ചെറിഞ്ഞുമാണ് പ്രദേശവാസികൾ ആക്രമിച്ചത്. 

ADVERTISEMENT

മൃഗാശുപത്രിയിൽ എത്തിച്ചപ്പോൾ 12 അടിയോളം നീളമുള്ള രാജവെമ്പാല തീർത്തും അവശനിലയിലായിരുന്നു. പാമ്പിന്റെ എക്സറേ എടുത്തപ്പോഴാണ് 4 വാരിയെല്ലുകൾ പൊട്ടിയതായി കണ്ടെത്തിയത്. വെറ്ററിനറി സർജനും റേഡിയോളജിസ്റ്റുമായ ഡോ. ഇന്ദ്രമണി നാഥ് ആണ് ചികിത്സകൾക്ക് നേതൃത്വം നൽകിയത്. എക്സറേയിലൂടെ കണ്ടെത്തിയ പൊട്ടലുകൾ പ്രത്യേക രീതിയിൽ പ്ലാസ്റ്ററിട്ടാണ് ചികിത്സകൾ തുടങ്ങിയത്. മൂന്നാഴ്ച്ചയ്ക്ക് ശേഷം പൊട്ടലുകൾ ഭേദമായി ആരോഗ്യം വീണ്ടെടുത്ത രാജവെമ്പാലയെ വനത്തിൽ കൊണ്ടുപോയി തുറന്നുവിടുകയും ചെയ്തു. ജീവിതത്തിൽ ആദ്യമായാണ് ഒരു രാജവെമ്പാലയെ ചികിത്സിച്ച് സുഖപ്പെടുത്തുന്നതെന്ന് ഡോക്ടർ വ്യക്തമാക്കി.

ADVERTISEMENT

English Summary: Odisha: 12-ft long king cobra gets new lease of life after being attacked with bricks and stones