നായകളുടെ ശരാശരി ആയുസ്സ് 10 മുതൽ 13 വയസ്സ് വരെ ആണെന്നാണ് കണക്ക്. എന്നാൽ ഈ കണക്കുകളൊക്കെ തെറ്റിച്ചുകൊണ്ട് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായംചെന്ന നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫ്ലോറിഡയിൽ നിന്നുള്ള ടോബികീത്ത് എന്ന നായ. ചിവാവ ഇനത്തിൽപെട്ട ടോബികീത്തിന്റെ പ്രായം 21

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നായകളുടെ ശരാശരി ആയുസ്സ് 10 മുതൽ 13 വയസ്സ് വരെ ആണെന്നാണ് കണക്ക്. എന്നാൽ ഈ കണക്കുകളൊക്കെ തെറ്റിച്ചുകൊണ്ട്  ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായംചെന്ന നായ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫ്ലോറിഡയിൽ നിന്നുള്ള ടോബികീത്ത് എന്ന നായ.  ചിവാവ ഇനത്തിൽപെട്ട  ടോബികീത്തിന്റെ പ്രായം 21 വയസ്സാണ്. ഇക്കാര്യം ഗിന്നസ് ലോക റെക്കോർഡ് അധികൃതർ സ്ഥിരീകരിച്ചു. 

ADVERTISEMENT

ഫ്ലോറിഡ സ്വദേശിയായ ഗിസേല ഷോറാണ് ടോബികീത്തിന്റെ ഉടമ. ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് മൃഗസ്നേഹിയായ ഗിസേലയ്ക്ക് നായയെ ലഭിച്ചത്. അന്നുമുതൽ ഇന്നോളം ഗിസേലയ്ക്കൊപ്പം തന്നെയാണ് ടോബികീത്തിന്റെ ജീവിതം. ഗിസേല ദത്തെടുക്കുന്നതിനു മുൻപ് പീനട്ട് ബട്ടർ എന്നായിരുന്നു ടോബികീത്തിന്റെ പേര്. 

ADVERTISEMENT

നായയ്ക്ക് 20 വയസ്സ് തികഞ്ഞപ്പോൾതന്നെ തനിക്ക് അദ്ഭുതമായിരുന്നുവെന്നും അങ്ങനെയാണ് 21 വയസ് ആയപ്പോൾ ഗിന്നസ് ലോക റെക്കോർഡിന് അപേക്ഷ സമർപ്പിച്ചതെന്നും ഗിസേല പറയുന്നു. ടോബികീത്ത് ലോക റെക്കോർഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഗിസേലയുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. 

ADVERTISEMENT

റെക്കോർഡ് നേടിയ വിവരം അറിഞ്ഞ സന്തോഷത്തിൽ ടോബികീത്തിനെ കുളിപ്പിച്ച് വൃത്തിയാക്കി നഖങ്ങൾ   വെട്ടിയൊതുക്കി ഒരു കാർ റൈഡിനും കൊണ്ടുപോയിരുന്നു. റെക്കോർഡ് നേട്ടത്തിനുശേഷം നായയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഇത്രയും പ്രായമുള്ള നായ ആണെന്ന് ടോബികീത്തിനെ കണ്ടാൽ പറയില്ല എന്നാണ് ഭൂരിഭാഗം ആളുകളുടെയും  പ്രതികരണം. ടോബികീത്തിനു   പുറമേ ഏഴ് വയസ്സും മൂന്ന് വയസ്സും വീതം പ്രായമുള്ള ലൂണ, ലാല എന്നിങ്ങനെ രണ്ട് നായകൾ കൂടി ഗിസേലയ്ക്കുണ്ട്. 

ഈ ഗണത്തിൽപ്പെട്ട നായകളുടെ ആയുർദൈർഘ്യം ശരാശരി 12 വയസ്സു മുതൽ 18 വയസുവരെയാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമാണ് നായയുടെ ആയുസ് വർദ്ധിക്കാനുള്ള കാരണം എന്നാണ് ഉടമയുടെ വിശ്വാസം. ഏറ്റവും പ്രായംചെന്ന ജീവിച്ചിരിക്കുന്ന നായ എന്ന റെക്കോർഡ് ടോബികീത്തിനാണെങ്കിലും ഏറ്റവുമധികം കാലം ജീവിച്ച നായക്കുള്ള റെക്കോർഡ് ഓസ്ട്രേലിയയിൽ ജീവിച്ചിരുന്ന ബ്ലൂയി എന്ന നായയുടെ പേരിലാണ്. 29 വയസ്സും 5 മാസവും  വരെ ജീവിച്ച ബ്ലൂയിക്ക് ഒടുവിൽ പ്രായാധിക്യത്തെ തുടർന്ന് ദയാവധം നൽകുകയായിരുന്നു.

English Summary: Guinness World Records Confirms 21-Year-Old Chihuahua As "Oldest Living Dog"