കഴിഞ്ഞ ശൈത്യകാലത്തുടനീളം കൂർക്കം വലിയുടേതുപോലെയുള്ള വിചിത്ര ശബ്ദം വീട്ടിലാകെ കേൾക്കുന്നതിന്റെ അങ്കലാപ്പായിരുന്നു കലിഫോർണിയയിലെ ഒരു കുടുംബം. വീടിനകമാകെ നിരീക്ഷിച്ചിട്ടും ശബ്ദത്തിന്റെ സ്രോതസ്സ് കണ്ടെത്താനാവാതെ വന്നതോടെ വീട്ടുകാർ അത് അവഗണിച്ചു തുടങ്ങി. എന്നാൽ വീട്ടുകാരറിയാതെ വീടിനടിയിൽ തമ്പടിച്ചിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ശൈത്യകാലത്തുടനീളം കൂർക്കം വലിയുടേതുപോലെയുള്ള വിചിത്ര ശബ്ദം വീട്ടിലാകെ കേൾക്കുന്നതിന്റെ അങ്കലാപ്പായിരുന്നു കലിഫോർണിയയിലെ ഒരു കുടുംബം. വീടിനകമാകെ നിരീക്ഷിച്ചിട്ടും ശബ്ദത്തിന്റെ സ്രോതസ്സ് കണ്ടെത്താനാവാതെ വന്നതോടെ വീട്ടുകാർ അത് അവഗണിച്ചു തുടങ്ങി. എന്നാൽ വീട്ടുകാരറിയാതെ വീടിനടിയിൽ തമ്പടിച്ചിരുന്ന കള്ളന്മാരെ ഒടുവിൽ കൈയോടെ പിടികൂടിയ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഒന്നും രണ്ടുമല്ല അഞ്ച് കരടികളാണ് വീടിന്റെ ബേസ്മെന്റിൽ ആഴ്ചകളായി കഴിഞ്ഞത്. ശീതകാലനിദ്രയിലായിരുന്നു അവ.  വീടിനുള്ളിലാകെ ശബ്ദം കേട്ടിരുന്നെങ്കിലും ഇത് വീട്ടുകാരുടെ തോന്നൽ മാത്രമാണെന്ന തരത്തിലായിരുന്നു അയൽക്കാരുടെ പ്രതികരണം. കാരണം അവരാരും അങ്ങനെ ഒരു ശബ്ദം കേൾക്കുന്നേ ഉണ്ടായിരുന്നില്ല. 

ഏറെ നാളുകൾക്കു ശേഷമാണ് കരടികളുടെ സാന്നിധ്യം കണ്ടെത്തിയത്. കരടികളെയും അവയുടെ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ബെയർ ലീഗ് ഗ്രൂപ്പ് എന്ന സംഘടനയിലെ അംഗങ്ങളെത്തിയാണ് കരടികളെ പുറത്തെത്തിച്ചത്. ഒരു കരടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത് എന്നായിരുന്നു വീട്ടുകാരും രക്ഷാദൗത്യ സംഘവും കരുതിയത്. അതിനെ പുറത്തെത്തിക്കാനായി ശ്രമിച്ചപ്പോഴാണ് ഒന്നിനുപുറകെ ഒന്നായി അഞ്ച് കരടികളെ അവിടെ കണ്ടെത്തിയത്.

ADVERTISEMENT

ഒരു അമ്മക്കരടിയും നാല് കുഞ്ഞുങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷിത സ്ഥാനമല്ലെന്ന് തോന്നുന്ന വിധത്തിൽ കരടികളെ ഭയപ്പെടുത്തിണ് പുറത്തെത്തിച്ചത്. എന്നാൽ അവയ്ക്ക് ഉപദ്രവം ഉണ്ടാകാതെ സംഘം പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു. തന്റെ മൂന്നു കുഞ്ഞുങ്ങൾക്കൊപ്പം ദത്തെടുത്ത ഒരു കുഞ്ഞിനെയും ഒപ്പം കൂട്ടിയായിരുന്നു അമ്മക്കരടിയുടെ ശീതകാലനിദ്ര.

വീടിനടിയിൽ അഞ്ച് കരടികൾ ആഴ്ചകളായി തങ്ങിയിട്ടും അതറിയാതെ പോയതിന്റെ അമ്പരപ്പിലാണ് വീട്ടുകാരും പരിസരവാസികളും. എന്തായാലും ഇത്തരമൊരു സംഭവം ഇനിയും ആവർത്തിക്കാതിരിക്കാനായി വീടിനു താഴെ  വൈദ്യുത വേലിയും സ്ഥാപിച്ചു കഴിഞ്ഞു.

ADVERTISEMENT

English Summary: California Family Discovers Five Bears Hibernating Under Their House After Hearing "Odd Snoring-Like Noises"