ന്യൂസീലൻഡ് തീരത്തടിഞ്ഞത് അപൂർവ ആഴക്കടൽ മത്സ്യമായ ഓർഫിഷ്. ഡ്യുനെഡിൻ ബീച്ചിലാണ് മത്സ്യത്തെ കണ്ടെത്തിയത്. ബീച്ചിലുണ്ടായിരുന്ന ഐസക് വില്യം ആണ് ആദ്യം മത്സ്യത്തെ കണ്ടത്. ഇയാൾ കൗതുകത്തോടെ നീരീക്ഷിക്കുന്നത് കണ്ടാണ് ഒട്ടാഗോ സർവകലാശാലയിലെ സമുദ്രഗവേഷകയായ ഡോ. ബ്രൈഡി അലൻ അവിടേക്കെത്തിയത്. ഇവരാണ് തീരത്തടിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂസീലൻഡ് തീരത്തടിഞ്ഞത് അപൂർവ ആഴക്കടൽ മത്സ്യമായ ഓർഫിഷ്. ഡ്യുനെഡിലെ അരാമോന ബീച്ചിലാണ് ഐസക് വില്യം എന്നയാൾ ഓർഫിഷിനെ കണ്ടത്. ഇയാൾ കൗതുകത്തോടെ നീരീക്ഷിക്കുന്നത് കണ്ട്, ഒട്ടാഗോ സർവകലാശാലയിലെ സമുദ്രഗവേഷകയായ ഡോ. ബ്രൈഡി അലൻ അവിടേക്കെത്തി. ഇവരാണ് തീരത്തടിഞ്ഞ അപൂർവ മത്സ്യത്തെ തിരിച്ചറിഞ്ഞത്. ആ സമയത്ത് ഓർഫിഷിന്  ജീവനുണ്ടായിരുന്നു. ഇതിന്റെ വരവ് ശുഭസൂചനയല്ലെന്ന് ഡോ. ബ്രൈഡി അലൻ വ്യക്തമാക്കി. ജീവനുണ്ടായിരുന്ന ഓർഫിഷിനെ ഐസക് വില്യം രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് വളരെ അവശനിലയിലാണെന്നും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഡോ.ബ്രൈഡി അലൻ പറഞ്ഞു. 3.6 മീറ്ററോളം നീളമുണ്ടായിരുന്നു കണ്ടെത്തിയ മത്സ്യത്തിന്.

ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അപൂർവമായി മാത്രമേ തീരത്തെത്താറുള്ളൂ. വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയായിട്ടാണ് ജപ്പാൻകാർ ഓർ മത്സ്യത്തിന്റെ വരവിനെ കാണുന്നത്.കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്.  എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന വിശ്വാസം.

ADVERTISEMENT

മത്സ്യത്തിന്റെ വരവ് ദുരന്ത സൂചന

Image Credit: Shutterstock

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണിവ. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

ADVERTISEMENT

പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്.വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്. ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം.  ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

ADVERTISEMENT

English Summary: Extremely Rare, Giant Serpent-Like Creature Washes Ashore In New Zealand