പാമോയിൽ തോട്ടത്തിൽ പതുങ്ങിയിരുന്നത് 13 അടിയോളം നീളമുള്ള രാജവെമ്പാല. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്.ഞായറാഴ്ച രാവിലെ ഘട്ട് റോഡിലൂടെ പോവുകയായിരുന്ന കർഷകനായ സൈദ്റാവുവാണ് കൂറ്റൻ രാജവെമ്പാല പാമോയിൽ തോട്ടത്തിലേക്ക് ഇഴഞ്ഞുകയറുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ പാമ്പു പിടുത്ത വിദഗ്ധനായ വെങ്കടേഷിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമോയിൽ തോട്ടത്തിൽ പതുങ്ങിയിരുന്നത് 13 അടിയോളം നീളമുള്ള രാജവെമ്പാല. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്.ഞായറാഴ്ച രാവിലെ ഘട്ട് റോഡിലൂടെ പോവുകയായിരുന്ന കർഷകനായ സൈദ്റാവുവാണ് കൂറ്റൻ രാജവെമ്പാല പാമോയിൽ തോട്ടത്തിലേക്ക് ഇഴഞ്ഞുകയറുന്നത് കണ്ടത്.  ഉടൻ തന്നെ ഇയാൾ പാമ്പു പിടുത്ത വിദഗ്ധനായ വെങ്കടേഷിനെ വിവരമറിയിച്ചു. ഈസ്റ്റേൺ ഘട്ട് വൈൽഡ്‌ലൈഫ് സൊസൈറ്റിയിലെ പാമ്പുപിടുത്ത വിദഗ്ധനാണ് വെങ്കടേഷ്. വിവരമറിഞ്ഞെത്തിയ വെങ്കടേഷ് ഉടൻതന്നെ സംഭവസ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ പിന്നീട് സമീപത്തുള്ള വനത്തിൽ കൊണ്ടുപോയി സ്വതന്ത്രമാക്കുകയായിരുന്നു.

ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം തീരെക്കുറവുള്ള ജീവിയാണിവ. എന്നാൽ ചില വിദേശരാജ്യങ്ങളിൽ ഇവയെ വീടുകളിൽ വളർത്താറുണ്ട്. 20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും. ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും. 20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.

ADVERTISEMENT

അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും (ഡ്രൈ ബൈറ്റ്) കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്. ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. തികച്ചും ശാന്ത സ്വഭാവമുള്ള രാജവെമ്പാല പൊതുവേ മനുഷ്യരെ ആക്രമിക്കാറില്ല. താൻ അപകടത്തിലാണെന്നു പാമ്പിനു തോന്നിയാൽ മാത്രമേ സാധാരണ ഗതിയിൽ ഉപദ്രവിക്കൂ. അതേസമയം, മുട്ടയിട്ട് അടയിരിക്കുന്ന സമയത്ത് രാജവെമ്പാലയുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം പാമ്പിന് അങ്ങേയറ്റം രൗദ്രസ്വഭാവമായിരിക്കും. ഈ സമയത്ത് പരിസരത്തെത്തുന്ന എന്തിനെയും ആക്രമിക്കും.‌

English Summary: Andhra snake catcher rescues 13-foot king cobra that entered palm oil plantation