ഒഡീഷയിലെ സത്കോസിയ ഗോർജ് വനപരിധിലുള്ള മഹാനദിയിൽ വിരിഞ്ഞിറങ്ങിയത് 30 ഘരിയാൽ കുഞ്ഞുങ്ങൾ. കഴിഞ്ഞ വർഷം 28 കുഞ്ഞുങ്ങളാണ് നദിയിൽ വിരിഞ്ഞിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും സംരക്ഷണവുമാണ് ഇത്രയധികം കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി വിരിഞ്ഞിറങ്ങാനുള്ള വഴിയൊരുക്കിയത്. ശുദ്ധജലതടാകങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഡീഷയിലെ സത്കോസിയ ഗോർജ് വനപരിധിലുള്ള മഹാനദിയിൽ വിരിഞ്ഞിറങ്ങിയത് 30 ഘരിയാൽ കുഞ്ഞുങ്ങൾ. കഴിഞ്ഞ വർഷം 28 കുഞ്ഞുങ്ങളാണ് നദിയിൽ വിരിഞ്ഞിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണവും സംരക്ഷണവുമാണ് ഇത്രയധികം കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി വിരിഞ്ഞിറങ്ങാനുള്ള വഴിയൊരുക്കിയത്.

ADVERTISEMENT

ശുദ്ധജലതടാകങ്ങളില്‍ കാണപ്പെടുന്ന മുതല വർഗത്തിൽ പെട്ടവയാണ് ഘരിയാലുകൾ. ഘരിയാൽ മുതല എന്ന് പൊതുവെ വിളിക്കുമെങ്കിലും ശുദ്ധജല ചീങ്കണ്ണി വിഭാഗത്തില്‍ പെട്ടവയാണ് ഇവ. സാധാരണ മുതലകള്‍ കുഞ്ഞുങ്ങളെ വായ്ക്കുള്ളിലാക്കിയാണ് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത്. എന്നാല്‍ വീതി കുറഞ്ഞ വായയുള്ള ഘരിയാലുകള്‍ക്ക് ഇത് സാധ്യമല്ല.  ഇതു മൂലം ഇവ കുട്ടികളെ പുറത്തേറ്റിയാണ് സഞ്ചരിക്കാറുള്ളത്. 

ADVERTISEMENT

എണ്ണത്തില്‍ കൂടുതലാണെങ്കില്‍ തൊട്ടടുത്ത് തന്നെ നീന്താനും ഇവ കുട്ടികളെ അനുവദിക്കും. അതീവ വംശനാശ ഭീഷണി നേരിടുന്ന ഘരിയാലുകൾ ഇന്ത്യയിലും നേപ്പാളിലുമായി കുറച്ചെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ചിത്രത്തില്‍ കാണുന്ന കുഞ്ഞുങ്ങളെല്ലാം തന്നെ വളര്‍ന്ന് വലുതായി അച്ഛനമ്മമാര്‍ ആകട്ടെ എന്നാണ് പ്രതീക്ഷ.

ADVERTISEMENT

ഇന്ത്യയിലെ ഘരിയാലുകള്‍ക്കിടയില്‍ കുട്ടികളെ നോക്കുന്നതും നിയന്ത്രിക്കുന്നതും ഏതാണ്ട് പൂര്‍ണമായും അച്ഛന്‍മാരുടെ മാത്രം ചുമതലയാണ്. ഈ വിഭാഗത്തില്‍ പെട്ട ഘരിയാൽകുട്ടികളെ പുറത്തിരുത്തി നദിയിലൂടെ നീന്തുന്ന ചിത്രങ്ങൾ പോയ വർഷവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഈ കുട്ടികളെല്ലാം ഒരേ പിതാവില്‍നിന്നാണ് ജൻമം കൊണ്ടതെങ്കിലും അമ്മമാര്‍ വ്യത്യസ്തരായിരിക്കും. ആറോ ഏഴോ പെണ്‍ ഘരിയാലുകള്‍ ഈ ആണ്‍ ഘരിയാലിന്  ഇണയായുണ്ടെന്നാണ് വനപാലകര്‍ വിശദീകരിക്കുന്നത്. ഇവയുടെയെല്ലാം സംരക്ഷണത്തിന്‍റെ ഉത്തരവാദിത്തം ഈ കുടുംബം കൂട്ടമായാണ് നിര്‍വഹിക്കുന്നതെന്നും വനപാലകര്‍ പറയുന്നു.

15 അടി വരെ നീളവും 900 കിലോ വരെ ഭാരവും ഉള്ളവയാണ് ഈ ഇന്ത്യന്‍ ഘരിയാലുകൾ. പൊതുവെ മുതല വിഭാഗത്തില്‍ പെടുന്നവയാണ് ഇവയെങ്കിലും സാധാരണ കാണപ്പെടുന്ന മുതലവര്‍ഗങ്ങളില്‍നിന്ന് വലുപ്പത്തില്‍ ഇവ ചെറുതാണ്. താടി മുതല്‍ മൂക്ക് വരെ നീള്ളുന്ന വായ്ഭാഗം കൂര്‍ത്തിരിക്കുന്നതാണ് ഘരിയാലുകളെ തിരിച്ചറിയാനുള്ള എളുപ്പവഴി. വടക്കേ ഇന്ത്യയിലെ മലിനമാക്കപ്പെടാത്ത നദികളിലാണ് ഘരിയാലുകളുടെ വാസം.

English Summary: 30 Gharial hatchlings spotted in Satkosia gorge