പ്രാണികളുടെ ശല്യം മൂലം അപകടങ്ങൾ സംഭവിക്കുന്നതും ജീവിക്കാനാവാത്ത അവസ്ഥയുണ്ടാവുന്നതുമൊക്കെ ഹോളിവുഡ് സിനിമകളിലെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ചിലപ്പോഴെങ്കിലും യഥാർഥ ജീവിതത്തിലും അത്തരം സാഹചര്യങ്ങളിൽ കൂടി കടന്നുപോകേണ്ടി വരുന്നവരുണ്ട്. അത്തരമൊരു അനുഭവമാണ് യുകെയിലെ ഒരു കുടുംബത്തിന് നേരിടേണ്ടിവന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാണികളുടെ ശല്യം മൂലം അപകടങ്ങൾ സംഭവിക്കുന്നതും ജീവിക്കാനാവാത്ത അവസ്ഥയുണ്ടാവുന്നതുമൊക്കെ ഹോളിവുഡ് സിനിമകളിലെ സ്ഥിരം കാഴ്ചകളാണ്. എന്നാൽ ചിലപ്പോഴെങ്കിലും യഥാർഥ ജീവിതത്തിലും അത്തരം സാഹചര്യങ്ങളിൽ കൂടി കടന്നുപോകേണ്ടി വരുന്നവരുണ്ട്. അത്തരമൊരു അനുഭവമാണ്  യുകെയിലെ ഒരു കുടുംബത്തിന് നേരിടേണ്ടിവന്നത്. ഒരുകൂട്ടം കടലുകളുടെ ആക്രമണംമൂലം വീടിന് പുറത്തിറങ്ങാനാവാതെ ഇവർ കുടുങ്ങിയിരിക്കുകയാണ്. 

ADVERTISEMENT

വീടിനു ചുറ്റുമായി ആയിരക്കണക്കിന് കടന്നലുകൾ വട്ടമിട്ടു പറക്കുന്നതിന്റെ  ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കിയറൺ എന്ന വ്യക്തിയും  കുടുംബവും താമസിക്കുന്ന വീട്ടിലാണ് കടന്നലുകൾ കൂട്ടമായെത്തിയത്. വീടിന്റെ മച്ചിനുമുകളിൽ കൂടുകൂട്ടിയിരുന്ന കടന്നൽക്കൂട്ടം പുറത്തിറങ്ങി വീടിനെ വളയുകയായിരുന്നു. ഇതോടെ വാതിലുകളും ജനാലകളും പോലും തുറക്കാനാവാത്ത അവസ്ഥയിലായി. 

ADVERTISEMENT

എന്നാൽ എത്ര ശ്രദ്ധിച്ചിട്ടും ചെറിയ പഴുതിലൂടെ ഇവ അടുക്കളയിൽ കയറി. അല്പസമയത്തിനുശേഷം അവ തനിയെ പറന്നുനീങ്ങുമെന്ന് കരുതിയെങ്കിലും മണിക്കൂറുകൾ കഴിഞ്ഞതോടെ  സംഗതി പന്തിയല്ലെന്ന് വീട്ടുകാർക്ക് മനസ്സിലായി. ഇതോടെ വിദഗ്ധരുടെ സഹായം ലഭിക്കാനുള്ള  മാർഗങ്ങൾ തേടുകയായിരുന്നു. എന്നാൽ രണ്ടു ദിവസങ്ങൾ തുടർച്ചയായി ശ്രമിച്ചിട്ടും ഇവർക്ക് അധികൃതരുടെ ഭാഗത്തു നിന്നും സഹായം ലഭിച്ചില്ല. സമീപവാസികളാണ് വീടിനുചുറ്റും കടന്നലുകൾ കൂട്ടമായി പറക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. 

ADVERTISEMENT

സമയം കടന്നു പോകുന്തോറും കടന്നലുകളുടെ എണ്ണം കൂടിവന്നതിനെത്തുടർന്ന് അയൽക്കാരും ബുദ്ധിമുട്ടിലായി. പുറത്തിറങ്ങിയാൽ കടന്നലുകൾ കൂട്ടമായി ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. കടന്നലുകളിൽ ഒന്നിന്റെ കടിയേറ്റാൽ  അതിനുപിന്നാലെ മറ്റുള്ളവ മണംപിടിച്ച് ആക്രമിക്കാനെത്തും.  കടിയേറ്റാൽ കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ  വിദഗ്ധരുടെ സഹായം എത്രയും വേഗം ലഭിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം തിരയുകയാണ് കുടുംബം.

English Summary: UK Family's Home Gets Attacked By A Swarm Of Wasps, Video Goes Viral