മൃഗശാലയുടെ മുന്നിലെത്തിയത് വിചിത്ര സത്വം. ടെക്സാസിലെ അമാരില്ലോ മൃഗശാലയുടെ മുന്നിലാണ് സംഭവം നടന്നത്. അമാരില്ലോ മൃഗശാല പങ്കുവച്ച വിചിത്ര ജീവിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മൃഗശാലയുടെ മുന്നിലൂടെയായിരുന്നു അർധരാത്രിയിൽ ഈ രൂപം സഞ്ചരിച്ചത്. രണ്ടുകാലിൽ നടക്കുന്ന ജീവിക്ക് കൂർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗശാലയുടെ മുന്നിലെത്തിയത് വിചിത്ര സത്വം. ടെക്സാസിലെ അമാരില്ലോ മൃഗശാലയുടെ സമീപത്താണ് സംഭവം. അമാരില്ലോ മൃഗശാല പങ്കുവച്ച വിചിത്ര ജീവിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മൃഗശാലയുടെ മുന്നിലൂടെയായിരുന്നു അർധരാത്രിയിൽ ഈ രൂപം സഞ്ചരിച്ചത്. രണ്ടുകാലിൽ നടക്കുന്ന ജീവിക്ക് കൂർത്ത ചെവികളാണുണ്ടായിരുന്നത്. മെയ് 21ന് വെളുപ്പിന് 1.25നാണ് ഈ ജീവിയെ മൃഗശാല പരിസരത്ത് കണ്ടത്.

അമാരില്ലോ നഗരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ ജീവിയുടെ ചിത്രം പങ്കുവച്ചത്. തലയിൽ വ്യത്യസ്തമായ ആകൃതിയിലുള്ള തൊപ്പിയണിഞ്ഞ് ആരെങ്കിലും നടന്നതാണോ? അതോ വിചിത്ര സത്വമാണോ, ആർക്കെങ്കിലും ഇതെന്താണെന്ന് ധാരണയുണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കിട്ടത്. ഈ ജീവി പ്രത്യക്ഷപ്പെട്ട ദിവസം മൃഗശാലയിലെ മൃഗങ്ങൾക്കു നേരെയോ പ്രദേശവാസികൾക്കോ ഏതെങ്കിലും രീതിയിലുള്ള ആക്രമം നടന്നിട്ടില്ല. സമീപ പ്രദേശങ്ങളിലൊന്നും മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർക്ക് ഡയറക്ടർ വ്യക്തമാക്കി. 

ADVERTISEMENT

English Summary: Bizarre Picture Of "Creature" Lurking Outside Texas Zoo Goes Viral