ചീങ്കണ്ണിയും ഒരു ഗ്രാമത്തിലെ മേയറും തമ്മിലുള്ള വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ‌ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിചിത്രമെന്ന് തോന്നുന്ന ഈ സംഭവം പക്ഷേ സത്യമാണ്. മെക്സിക്കോയിലെ ഉൾനാടൻ ഗ്രാമമായ ഒക്സാകയിലെ മേയറുടെ വിവാഹ ദൃശ്യങ്ങളാണിത്. മേയറിന്റെ വധു ഒരു ചീങ്കണ്ണിയാണ്. മേയർ വിക്ടർ ഹ്യൂഗോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീങ്കണ്ണിയും ഒരു ഗ്രാമത്തിലെ മേയറും തമ്മിലുള്ള വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ‌ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിചിത്രമെന്ന് തോന്നുന്ന ഈ സംഭവം പക്ഷേ സത്യമാണ്. മെക്സിക്കോയിലെ ഉൾനാടൻ ഗ്രാമമായ ഒക്സാകയിലെ മേയറുടെ വിവാഹ ദൃശ്യങ്ങളാണിത്. മേയറിന്റെ വധു ഒരു ചീങ്കണ്ണിയാണ്. മേയർ വിക്ടർ ഹ്യൂഗോ സോസയാണ് ചീങ്കണ്ണിയെ ആചാര പ്രകാരം വിവാഹം കഴിച്ചത്.

ADVERTISEMENT

സാധാരണ രീതിയിലുള്ള വിവാഹങ്ങൾ പോലെത്തന്നെ ചടങ്ങുകളെല്ലാം ഈ അപൂർവ വിവാഹത്തിനുമുണ്ടായിരുന്നു. ആർഭാടപൂർവമായിരുന്നു വിവാഹം. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ഉടുപ്പിച്ച് പ്രദേശവാസികൾ ചേർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ് വധുവായ ചീങ്കണ്ണിയെ കൈകളിലെടുത്ത് വിവാഹ വേദിയിലേക്ക് ആനയിച്ചത്. ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളുമൊക്കെയണിഞ്ഞായിരുന്നു ചീങ്കണ്ണി വധുവിന്റെ വരവ്. ചടങ്ങുകൾക്ക് ശേഷം വധുവായ ചീങ്കണ്ണിയെ മേയർകൈയിലെടുത്ത് ചുംബിക്കുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യത്തിൽ കാണാം. ചീങ്കണ്ണി തിരിച്ചാക്രമിക്കാതിരിക്കാൻ അതിന്റെ വായ കയർ കൊണ്ട് കെട്ടിയിരുന്നു.

ADVERTISEMENT

പ്രകൃതിയോടുള്ള ആരാധനയുടെയും  പരമ്പരാഗത ആചാരങ്ങളുടെയും ഭാഗമായിട്ടായിരുന്നു ഈ വിവാഹം. ഏഴ് വയസ്സ് പ്രായമുള്ള ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണെന്നാണ് വിശ്വാസം. മനുഷ്യനും ദൈവവും തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹത്തിൽ കൂടി അർത്ഥമാക്കുന്നതെന്നാണ് സങ്കൽപ്പം. 'ഞങ്ങൾ പ്രകൃതിയോട് ആവശ്യത്തിന് മഴയും ഭക്ഷണവും ചോദിച്ചു, എങ്കിൽ മാത്രമേ നദിയിൽ ആവശ്യത്തിന് മത്സ്യങ്ങളുണ്ടാകൂ'. എന്ന് മേയർ സോസ പറഞ്ഞു. ഭൂമിയെ പ്രതിനിധീകരിക്കുന്ന രാജകുമാരിയായിട്ടാണ് ഈ ആചാരപ്രകാരം ചീങ്കണ്ണിയെ കണക്കാക്കുന്നത്.

ADVERTISEMENT

English Summary: Mexico mayor marries alligator dressed as a bride in age-old ritual. Watch viral video