പാർക്ക് അവന്യൂവിൽ കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിലെ തണൽ മരത്തിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. പൊതുജനങ്ങളും സമരക്കാരുമെത്താറുള്ള കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് ഞായറാഴ്ച്ച എത്തിയത് മറ്റൊരാളാണ്. നഗരം കാണാനെത്തിയ കൂറ്റന്‍ പെരുമ്പാമ്പാണ് താലൂക്ക് ഓഫിസിനുമുന്നിലെ മരത്തില്‍ കയറി സ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർക്ക് അവന്യൂവിൽ കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിലെ തണൽ മരത്തിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി. പൊതുജനങ്ങളും സമരക്കാരുമെത്താറുള്ള കൊച്ചി കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് ഞായറാഴ്ച്ച എത്തിയത് മറ്റൊരാളാണ്. നഗരം കാണാനെത്തിയ കൂറ്റന്‍ പെരുമ്പാമ്പാണ് താലൂക്ക് ഓഫീസിനുമുന്നിലെ മരത്തില്‍ കയറി സ്ഥാനം പിടിച്ചത്. രാത്രി ഫയര്‍ഫോഴ്സടക്കം എത്തിയാണ് പാമ്പിനെ താഴെയിറക്കിയത്. അവധി ദിനമായതിനാല്‍ കണയന്നൂര്‍ താലൂക്കോഫിസിലേക്ക് വരാന്‍ പൊതുജനങ്ങളോ സമരക്കാരോ ഉണ്ടായിരുന്നില്ല. ഫയൽ തീർപ്പാക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിലും ജില്ലാ ഇൻഫർമേഷൻ ഓഫിസിലും ഡ്യൂട്ടിയി ലുണ്ടായിരുന്ന ജീവനക്കാരാണ് ഞായറാഴ്ച്ച വൈകിട്ട് ആറു മണിയോടെ തണൽ മരത്തിന്റെ മുകൾ ചില്ലയിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് തഹസിൽദാർ രഞ്ജിത് ജോർജ് ഫയർ ആന്റ് റെസ്ക്യു സർവീസിനെയും  വനം വകുപ്പിനെയും അറിയിച്ചു. 

പാമ്പ് ഏറെ ഉയരത്തിലായതിനാൽ താഴെക്ക് ഇറങ്ങുന്നത് വരെ കാത്തിരിക്കാനായിരുന്നു തീരുമാനം പാമ്പുപിടിത്തത്തിൽ വിദഗ്ധനും സന്നദ്ധ സേനാംഗവുമായ ചേരിക്കൽ പ്രിൻസിനെയും ഇതിനകം വിളിച്ചു വരുത്തി. മഴ മാറിനിന്നതോടെ സംഘം മുകളില്‍ കയറി. തുടർന്ന് രാത്രി ഒൻപത് മണിയോടെയാണ്  തോട്ടിയും വളയവും ഉപയോഗിച്ച് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്.  പത്തുകിലോയിലധികം തൂക്കമുള്ള പാമ്പിനെ രാത്രി തന്നെ മംഗള വനത്തിലുള്ള വനംവകുപ്പ് ഓഫീസിന് കൈമാറി. കോടനാട് വനംവകുപ്പ് ഓഫീസ് മുഖേന കുട്ടമ്പുഴ മനത്തിൽ തുറന്നു വിടുമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

English Summary: Python rescued from tree by firefighters in Kanayannur Taluk Office