മത്സ്യത്തൊഴിലാളികളെ ഭാഗ്യം കടാക്ഷിക്കുന്നത് എപ്പോഴാണെന്ന് പറയാനാവില്ല. വലയിൽ കുടുങ്ങുന്നത് അപൂർവ മത്സ്യമാണെങ്കിൽ ലക്ഷങ്ങളാകും ലഭിക്കുക. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അത്തരമൊരു ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഒ‍ഡീഷയിലെ ഭദ്രക് സ്വദേശികളായ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ. മത്സ്യബന്ധനത്തിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സ്യത്തൊഴിലാളികളെ ഭാഗ്യം കടാക്ഷിക്കുന്നത് എപ്പോഴാണെന്ന് പറയാനാവില്ല. വലയിൽ കുടുങ്ങുന്നത് അപൂർവ മത്സ്യമാണെങ്കിൽ ലക്ഷങ്ങളാകും ലഭിക്കുക. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അത്തരമൊരു ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഒ‍ഡീഷയിലെ ഭദ്രക് സ്വദേശികളായ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ.

മത്സ്യബന്ധനത്തിനിടെ ഇവരുടെ വലയിൽ കുടുങ്ങിയ അപൂർവ മത്സ്യത്തിന് ലേലത്തിൽ ലഭിച്ചത് 3 ലക്ഷമാണ്. 30 കിലോ ഭാരം വരുന്ന ടെലിയ ഭോല മത്സ്യമാണ് ഇവരുടെ വലയിൽ കുടുങ്ങിയത്. ധർമയിലെ ചാന്ദിനിപൽ ഫിഷിങ് സെന്ററിലാണ് മത്സ്യത്തെ ലേലത്തിനു വച്ചത്. വളരെ അപൂർവമായി മാത്രമേ ടെലിയ ഭോല മത്സ്യം വലയിൽ കുടുങ്ങാറുള്ളൂ. മത്സ്യത്തെ ലഭിച്ചതറിഞ്ഞ് നിരവധി പേരാണ് ഇതിനെ കാണാൻ ഇവിടെയെത്തിയത്.

ADVERTISEMENT

ഭക്ഷണത്തിനായി മാംസം എടുക്കുന്നതിന് പുറമേ ടെലിയ ഭോലകളുടെ വയറ്റിൽ നിന്നും ശേഖരിക്കുന്ന ചില വസ്തുക്കൾ മരുന്നു നിർമാണത്തിനായും ഉപയോഗിക്കാറുണ്ട്. അതിനാൽ  ഈ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾക്ക് വിദേശ വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. കഴിഞ്ഞ മാസം ബംഗാളിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ പെൺ മത്സ്യത്തിന്റെ വയറിനുള്ളിൽ മുട്ടകളുമുണ്ടായിരുന്നു. 55 കിലോ ഭാരമുള്ള മത്സ്യത്തിന്റെ വയറിനുള്ളിൽ 5 കിലോയോളം മുട്ടകളായിരുന്നു. അടുത്തിടെ മറ്റൊരു ടെലിയ ഭോല മത്സ്യത്തെയും ബംഗാളിൽ ലഭിച്ചിരുന്നു. ലേലത്തിൽ 9 ലക്ഷമാണ് ആ മത്സ്യത്തിന് ലഭിച്ചത്. ഖാച്ചർ ഭോല എന്നാണ് ഈ മത്സ്യം പ്രാദേശികമായി അറിയപ്പെടുന്നത്.

English Summary: Odisha fishermen catch rare Telia fish worth Rs 3 Lakh