പാമ്പുകളെ കണ്ടാൽ കീരികൾ ആക്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പാമ്പുകളെ അണ്ണാൻ ആക്രമിക്കുന്നത് അപൂർവമാണ്. ആഫ്രിക്കയിൽ കാണപ്പെടുന്ന ഗ്രൗണ്ട് സ്ക്വിറൽ വിഭാഗത്തിൽ പെടുന്ന അണ്ണാൻമാർ പാമ്പുകളെ കണ്ടാൽ വെറുതെ വിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മരങ്ങളിൽ മാളമൊരുക്കാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാമ്പുകളെ കണ്ടാൽ കീരികൾ ആക്രമിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പാമ്പുകളെ അണ്ണാൻ ആക്രമിക്കുന്നത് അപൂർവമാണ്. ആഫ്രിക്കയിൽ കാണപ്പെടുന്ന ഗ്രൗണ്ട് സ്ക്വിറൽ വിഭാഗത്തിൽ പെടുന്ന അണ്ണാൻമാർ പാമ്പുകളെ കണ്ടാൽ വെറുതെ വിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മരങ്ങളിൽ മാളമൊരുക്കാതെ തറയിൽ മാളമൊരുക്കി ജീവിക്കുന്ന അണ്ണാൻമാരാണ് ഗ്രൗണ്ട് സ്ക്വിറലുകൾ. ശത്രുക്കൾ ആരായാലുംമാളത്തിനു സമീപമെത്തിയാൽ എത്ര വമ്പൻമാരായാലും ഇവർ വെറുതേ വിടാറില്ല. അങ്ങനെ മാളത്തിനരികിലേക്കെത്തിയ മൂർഖൻ പാമ്പിനെ വാശിയോടെ ആക്രമിക്കുന്ന അണ്ണാൻമാരുടെയും കീരിയുടെയും ദൃശ്യമാണിത്. ദക്ഷിണാഫ്രിക്കയുടെയും ബോട്സ്വാനയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കാലാഗഡി ട്രാൻസ്ഫ്രണ്ടിയർ പാർക്കിൽ നോസോബ് ക്യാംപിനു സമീപമാണ് സംഭവം നടന്നത്.

Grab Image from video shared on Youtube by Latestsighting
ADVERTISEMENT

ലാറ ഡി മാറ്റോസ് ആണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. അനറ്റെ സ്മിത് ഇവയുടെ പോരാട്ടത്തിന്റെ ചിത്രങ്ങളും പകർത്തി. രാവിലത്തെ സഫാരി കഴിഞ്ഞു മടങ്ങിയെത്തിയ വിനോദസഞ്ചാരികളുടെ സംഘം ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ലാറയുടെ ഭർത്താവ് ക്യാംപിനരികിലുള്ള നീന്തൽക്കുളത്തിനു സമീപം അപൂർവ കാഴ്ച കണ്ടത്. ഇതോടെ വിനോദസഞ്ചാരികളുടെ ശ്രദ്ധ അവിടേക്കായി. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന സംഘം അപൂർവ കാഴ്ചകൾ ക്യാമറയിൽ പകർത്താൻ തുടങ്ങി.

ADVERTISEMENT

ദക്ഷിണാഫ്രിക്കയിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്ന അപകടകാരിയായ വിഷപ്പാമ്പുകളിലൊന്നാണ് കേപ് കോബ്ര. മഞ്ഞ നിറമാണ് ഇവയുടെ ശരീരത്തിന്, അതുകൊണ്ട് തന്നെ യെല്ലോ കോബ്ര എന്നും ഇവ അറിയപ്പെടുന്നു. ഈ വിഭാഗത്തിൻ പെട്ട പാമ്പിനെയാണ് അണ്ണാൻമാരുടെ സംഘം ആക്രമിച്ചത്. അതിവേഗത്തിൽ വഴുതി മാറാൻ കഴിവുള്ള ജീവികളാണ് ഗ്രൗണ്ട് സ്ക്വിറലുകൾ. അണ്ണാൻമാരുടെ മാളത്തിനരികിലേക്കെത്തിയ മൂർഖൻ പാമ്പിനെ അവ വളയുകയായിരുന്നു. വാശിയേറിയ പോരാട്ടമാണ് ഇവരുടെ മുന്നിൽ നടന്നത്. എന്നാൽ ഓരോ തവണയും അതിവിദഗ്ധമായി വഴുതിമാറി അണ്ണാൻമാർ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അണ്ണാന്റെ മാളത്തിൽ കുഞ്ഞുങ്ങൾ ഉള്ളതിനാലാവാം അത് പാമ്പിനെ നേരിട്ടതെന്നാണ് നിഗമനം. 

ADVERTISEMENT

പത്തിവിരിച്ച് ആക്രമിക്കാൻ തയാറെടുത്തു നിൽക്കുന്ന മൂർഖൻ പാമ്പിനെ ചുറ്റും നിന്ന അണ്ണാൻമാർ വളഞ്ഞാക്രമിച്ചു. പാമ്പ് ഓരോ തവണയും മുന്നിലേക്കെത്തുന്ന അണ്ണാൻമാരെ ആഞ്ഞുകൊത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലേക്കാണ് ഒരു കീരിയെത്തിയത്. ഇതോടെ അണ്ണാൻമാരുടെ സംഘം അൽപം പിൻവാങ്ങി. പിന്നീട് കീരിയും പാമ്പും തമ്മിലായി പോരാട്ടം. പാമ്പ് കൊത്താനായുന്നതും കീരി വഴുതിമാറുന്നതും ദൃശ്യത്തിൽ കാണാം. അൽപസമയത്തിനു ശേഷം കീരിയും പിൻവാങ്ങി. ഇതോടെ പാമ്പ് സംഭവസ്ഥലത്തുനിന്നും ഇഴഞ്ഞുനീങ്ങി സമീപത്തുള്ള പൊന്തക്കാടിനുള്ളിലേക്ക് കയറി.

English Summary: Squirrels and Mongoose Bully Cobra