മൃഗസംരക്ഷണം പലപ്പോഴും വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകാറുണ്ട്. വന്യമൃഗങ്ങളെ ക്രൂരമായി നേരിടുന്ന പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ‍ ജനശ്രദ്ധ നേടുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പലപ്പോഴും ഭക്ഷണം തേടിയും മറ്റും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗസംരക്ഷണം പലപ്പോഴും വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകാറുണ്ട്. വന്യമൃഗങ്ങളെ ക്രൂരമായി നേരിടുന്ന പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ‍ ജനശ്രദ്ധ നേടുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പലപ്പോഴും ഭക്ഷണം തേടിയും മറ്റും വന്യമൃഗങ്ങളെത്താറുണ്ട്. അങ്ങനെ കാടിറങ്ങിയ പുള്ളിപ്പുലിയെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെയും ചുറ്റും കൂടിനിന്ന് യുവാവിന്റെ ചെയ്തികളെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം ആളുകളുടെയും ദൃശ്യമാണിത്. 

ADVERTISEMENT

റോഡിനു നടുവിൽ നൽക്കുന്ന ആൾക്കൂട്ടം യുവാവിന്റെ ചെയ്തികൾ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. പുള്ളിപ്പുലിയുടെ വാലിലും പിൻകാലിലുമായി പിടിച്ചുവലിക്കുന്ന യുവാവിനെ ദൃശ്യത്തിൽ കാണാം. അവിടെ നിന്നും രക്ഷപ്പെടാനാകാതെ നിസ്സഹായതോടെ പുള്ളിപ്പുലി നിൽകകുകയയായിരുന്നു. വാർധക്യസഹജമായ അവശതയോ അസുഖമോ മൂലമാകാം പുള്ളിപ്പുലി പ്രതികരിക്കാത്തതെന്നാണ് ഒരു വിഭാഗം ആളുകളുടെ പ്രതികരണം. 20 സെക്കൻഡ് ദൈർഖ്യമുള്ള ദൃശ്യം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വിഡിയോയിൽ കണ്ട പുള്ളിപ്പുലി പിന്നീട് ജീവൻവെടിഞ്ഞെന്നും ആളുകൾ പ്രതികരിച്ചിട്ടുണ്ട്. സംഭവം നടന്നത് എവിടെയാണെന്നത് വ്യക്തമല്ല. ‘ഈ ദൃശ്യത്തിലുള്ള മൃഗത്തെ തിരിച്ചറിയൂ’ എന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്വാൻ ദൃശ്യം പങ്കുവച്ചത്. നിരവധിയാളുകൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാണ്.

ADVERTISEMENT

English Summary: "Identify The Animal Here": Man Pulls Leopard By Tail In Shocking Video