വേട്ടയാടാനെത്തിയ വയസ്സൻ സിംഹത്തെ കൊമ്പിൽ തൂക്കിയെറിഞ്ഞ് കാട്ടുപോത്തിൻ കൂട്ടം. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയപാർക്കിലെ സാബി സാൻഡിലാണ് സംഭവം നടന്നത്. ഗൈഡായ ഡിയോൺ കെൽബ്രിക് സഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് അപൂർവ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. ഡിയോൺ കെൽബ്രിക് തന്നെയാണ് ഈ ദൃശ്യം ക്യാമറയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേട്ടയാടാനെത്തിയ വയസ്സൻ സിംഹത്തെ കൊമ്പിൽ തൂക്കിയെറിഞ്ഞ് കാട്ടുപോത്തിൻ കൂട്ടം. സൗത്താഫ്രിക്കയിലെ ക്രൂഗർ ദേശീയപാർക്കിലെ സാബി സാൻഡിലാണ് സംഭവം നടന്നത്. ഗൈഡായ ഡിയോൺ കെൽബ്രിക് സഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് അപൂർവ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. ഡിയോൺ കെൽബ്രിക് തന്നെയാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. 

സഫാരിക്കിടയിൽ ഇവർ എൻകൂഹ്മ സിംഹക്കൂട്ടത്തെ കണ്ടു. ഇരതേടാനിറങ്ങിയ സിംഹക്കൂട്ടം ദൂരെയായി പുല്ലു മേയുന്ന കാട്ടുപോത്തിൻ കൂട്ടത്തെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. വിശന്നുവലഞ്ഞ സിംഹങ്ങളുടെ ലക്ഷ്യം കാട്ടുപോത്തുകളിലൊന്നിലെ വേട്ടയാടുകയെന്നതായിരുന്നു. സാധാരണയായി കാട്ടുപോത്തിൻ കൂട്ടത്തെ തുരത്തി അതിലൊന്നിലെ ഒറ്റപ്പെടുത്തിയ ശേഷം വേട്ടയാടുകയാണ് ഇവയുടെ പതിവ്. എന്നാൽ ഇത്തവണ ഇരപിടിക്കാനിറങ്ങിയ സിംഹങ്ങളിലെ വൃദ്ധനായ ഡാർക്ക് മെയ്ൻ കാട്ടുപോത്തുകൾക്ക് നടുവിൽ അകപ്പെടുകയായിരുന്നു.

ADVERTISEMENT

മറ്റു സിംഹക്കൂട്ടം ചിതറിയോടിയപ്പോള്‍ ഡാർക്ക് മെയ്ൻ മാത്രം കാട്ടുപോത്തുകൾക്ക് നടുവിലായി. ശത്രുവിനെ തക്കത്തിനു കിട്ടിയ അവസരം കാട്ടുപോത്തുകളും ശരിക്കു വിനിയോഗിച്ചു. കൊമ്പുകൊണ്ട് കുത്തിയും കാലുകൊണ്ട് ചവിട്ടിയും അവ പ്രതികാരം ചെയ്തു. ഇടയ്ക്ക് കൊമ്പിൽ തൂക്കിയെറിയുകയും ഫുട്ബോൾ തട്ടുന്നതുപോലെ സിംഹത്തെ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. എതിർത്തു നിൽക്കാൻ പരമാവധി പരിശ്രമിച്ചെങ്കിലും സിംഹത്തിന് രക്ഷപ്പെടാനായില്ല. ഒടുവിൽ മുറിവേറ്റുകിടന്ന സിംഹത്തെ വീണ്ടും കാട്ടുപോത്തുകൾ വളഞ്ഞാക്രമിച്ചു. വല്ലവിധേനയും അവയ്ക്കിടയിൽ നിന്ന് എഴുന്നേറ്റുപോയി സമീപത്തെ മരത്തിനടിയിൽ ഒളിക്കാൻ സിംഹം ശ്രമിച്ചെങ്കിലും പിന്നാലെയെത്തി കാട്ടുപോത്തുകൾ വീണ്ടും ആക്രമിക്കുകയായിരുന്നു.

ഒടുവിൽ സഹായത്തിനായുള്ള സിംഹത്തിന്റെ ദയനീയമായ അലർച്ച കേട്ട് സിംഹക്കൂട്ടം തിരിച്ചെത്തി. ഏകദേശം 15 മിനിട്ടോളമാണ് കാട്ടുപോത്തിന്‍ കൂട്ടം ദാരുണമായി സിംഹത്തെ ആക്രമിച്ചത്. സിംഹക്കൂട്ടം തിരിച്ചെത്തിയതോടെയാണ് കാട്ടുപോത്തുകൾ ആക്രമണം അവസാനിപ്പിച്ച് മടങ്ങിയത്. നടക്കാൻ പോലുമാവാത്ത ഡാർക്ക് മെയ്ൻ ഒടുവില്‍ സിംഹക്കൂട്ടത്തിനൊപ്പം ചേർന്നു. എന്നാൽ സിംഹത്തിനു സംഭവിച്ച മുറിവുകളും ആന്തരാവയവങ്ങൾക്കേറ്റ ക്ഷതവും ഗുരുതരമായിരുന്നു. പിറ്റേന്നും ഡാർക്ക് മെയ്നെ സിംഹക്കൂട്ടത്തിനൊപ്പം കണ്ടെത്തിയെങ്കിലും തീരെ അവശ നിലയിലായിരുന്നു. സാബി സാൻഡിലെ സിമ്പാബിലിയിലാണ് ഡാർക്ക് മെയ്ൻ അവസാന നിമിഷങ്ങൾ ചെലവഴിച്ചത്.അവിടെവച്ചായിരുന്നു ആക്രമണമേറ്റ് ദിവസങ്ങൾക്കകം സിംഹത്തിന്റെ അന്ത്യം.  

ADVERTISEMENT

 English Summary: Shocking Video Shows Herd Of Buffaloes Attacking An Old Lion