വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് ഒരേസമയം ഏറെ കൗതുകമുണർത്തുന്നതും അപകടകരവുമായ കാര്യമാണ്. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനാകും എന്നതാണ് നേട്ടം. അതേ കാരണം കൊണ്ടുതന്നെ അവ ആക്രമിച്ചെന്നും വരും. ഇത്തരത്തിലുള്ള അനുഭവമാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വന്യമൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് ഒരേസമയം ഏറെ കൗതുകമുണർത്തുന്നതും അപകടകരവുമായ കാര്യമാണ്. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനാകും എന്നതാണ് നേട്ടം. അതേ കാരണം കൊണ്ടുതന്നെ അവ ആക്രമിച്ചെന്നും വരും. ഇത്തരത്തിലുള്ള അനുഭവമാണ്  വൈൽഡ് ലൈഫ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന് കഴിഞ്ഞദിവസം ഉണ്ടായത്. ഝാർഖണ്ഡിലെ വനത്തിൽ വച്ച് ആനകളുടെ  ചിത്രങ്ങൾ പകർത്തുന്നതിനിടെ ഒരു കാട്ടാന അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. 

ADVERTISEMENT

സ്വസ്തിക് പ്രീതം എന്ന ഉദ്യോഗസ്ഥനാണ് ആനയുടെ ആക്രമണം നേരിടേണ്ടിവന്നത്. മറ്റു മൂന്ന് ഉദ്യോഗസ്ഥർക്കൊപ്പം കാട്ടാനക്കൂട്ടത്തിന്റെ ചിത്രങ്ങൾ പകർത്തുകയായിരുന്നു അദ്ദേഹം. പതിനൊന്ന് ആനകളടങ്ങുന്ന സംഘത്തിൽ ഒന്ന് ഉദ്യോഗസ്ഥർക്കു നേരെ തിരിയുകയായിരുന്നു.ആനക്കൂട്ടത്തെ ശല്യപ്പെടുത്താനെത്തിയതാണെന്നു കരുതിയ ആനകളിലൊന്ന് ഇവരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ പെരുമാറ്റം കണ്ട് പന്തിയല്ലെന്ന് തോന്നിയ മറ്റു മൂന്നു ഉദ്യോഗസ്ഥരും അവിടെ നിന്ന് ഓടിമാറിയെങ്കിലും സ്വസ്തിക്കിന് അതിനു സാധിച്ചില്ല.

ADVERTISEMENT

അതോടെ തൊട്ടടുത്തു കണ്ട ഒരു കുറ്റിക്കാടിനുള്ളിൽ അദ്ദേഹം മറഞ്ഞിരുന്നു. എന്നാൽ ആനയുടെ കണ്ണിൽ നിന്നും ഒളിക്കാൻ അദ്ദേഹത്തിനായില്ല. സ്വസ്തിക്കിനടുത്തേക്ക് പാഞ്ഞെത്തിയ കാട്ടാന അദ്ദേഹത്തെ തുമ്പിക്കൈയ്യിൽ തൂക്കിയെടുത്ത് വായുവിലേക്കെറിയുകയായിരുന്നു. തറയിൽ വന്നു വീണ അദ്ദേഹത്തിന് കഴുത്തിലും തോളിലും സാരമായ പരുക്കുകളേറ്റു.  ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. സ്വസ്തിക് ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

ADVERTISEMENT

പുതിയ റെയിൽപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് സർവേ നടത്താനാണ് സ്വസ്തിക്കും സംഘവും വനത്തിലെത്തിയത്.  നിർമാണ ഘട്ടത്തിൽ വന്യമൃഗങ്ങൾ ഭീഷണിയാകുമോയെന്നത് പഠിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സർവേ സംഘം കാട്ടാനക്കൂട്ടത്തിനടുത്തേക്ക് നീങ്ങിയതെന്ന് ബർഹിയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ നസീർ അക്തർ പറയുന്നു.

പൊതുവേ ശാന്ത സ്വഭാവക്കാരാണെങ്കിലും തങ്ങളുടെ മേഖലയിക്ക് മനുഷ്യർ കടന്നുകയറിയെന്ന് തോന്നിയാൽ കാട്ടാനകൾ അക്രമകാരികളാകും. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നത് മൂലമാണ് ഇന്ത്യയിൽ കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങളുടെ എണ്ണം വർധിക്കുന്നത്. വികസനപ്രവർത്തനങ്ങൾ വ്യാപിക്കുന്നതിനൊപ്പം മൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ നന്നേ ചുരുങ്ങുന്നുണ്ട്.  ഇതുമൂലമാണ് ഭക്ഷണം തേടി അവ കൃഷിയിടങ്ങളിലേക്കും ജനവാസമേഖലകളിലേക്കും ഇറങ്ങുന്നത്. മനുഷ്യനുമായുള്ള ഏറ്റുമുട്ടലുകൾ മൂലം ആനകളുടെ എണ്ണവും കുറയുന്നുണ്ട്.

English Summary: Elephant Attacks Man Hiding in Bush, Launching Him Into Air With Trunk