ചില രോഗികളെക്കൊണ്ട് ആശുപത്രി ജീവനക്കാർ പലപ്പോഴും അങ്ങേയറ്റം ബുദ്ധിമുട്ടാറുണ്ട്. ഏറെ രോഗികളുള്ള സമയത്ത് സ്കാനിങ്ങും എക്സ്-റേയും കുത്തിവയ്പ്പുമൊക്കെ എടുക്കുന്നതിനായി വേണ്ടവിധത്തിൽ രോഗി സഹകരിച്ചില്ലെങ്കിൽ ജീവനക്കാരുടെരുടെ ജോലി തന്നെ ബുദ്ധിമുട്ടിലാകും. എന്നാൽ കഴിഞ്ഞദിവസം ഒരു ആശുപത്രിയിൽ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില രോഗികളെക്കൊണ്ട് ആശുപത്രി ജീവനക്കാർ പലപ്പോഴും അങ്ങേയറ്റം ബുദ്ധിമുട്ടാറുണ്ട്. ഏറെ രോഗികളുള്ള സമയത്ത് സ്കാനിങ്ങും എക്സ്-റേയും കുത്തിവയ്പ്പുമൊക്കെ എടുക്കുന്നതിനായി വേണ്ടവിധത്തിൽ രോഗി സഹകരിച്ചില്ലെങ്കിൽ ജീവനക്കാരുടെരുടെ ജോലി തന്നെ ബുദ്ധിമുട്ടിലാകും. എന്നാൽ കഴിഞ്ഞദിവസം ഒരു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി ജീവനക്കാരുടെ ബുദ്ധിമുട്ടുകളെല്ലാം മനസ്സിലാക്കിയിട്ടെന്നപോലെ അങ്ങേയറ്റം ക്ഷമയോടെ സഹകരിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.  കാരണം വിഡിയോയിലുള്ള രോഗി ഒരു മനുഷ്യനല്ല മറിച്ച് ഒരു ആനയായിരുന്നു.

ADVERTISEMENT

അസുഖം ബാധിച്ച് എക്സ്-റേ എടുക്കാൻ എത്തിച്ച ഒരു പിടിയാനയുടെ ദൃശ്യമാണിത്. ജീവനക്കാർക്കൊപ്പം എക്സ്-റേ മുറിയിലേക്ക് അനുസരണയോടെ നടന്നുവരുന്ന ആനയെ വിഡിയോയിൽ കാണാം. ആശുപത്രി ഉപകരണങ്ങൾക്കോ അവിടെയുള്ള മനുഷ്യർക്കോ യാതൊരുവിധ ഭീഷണിയുമുണ്ടാക്കാതെ മര്യാദയോടെയാണ് ആനയെത്തിയത്. ജീവനക്കാരിൽ ഒരാൾ എക്സ്-റേ മെഷീൻ തയാറാക്കുന്നത് വരെ ക്ഷമയോടെ ആന കാത്തുനിൽക്കുകയും ചെയ്തു.

ADVERTISEMENT

എന്നാൽ മറ്റു രോഗികളെപ്പോലെ ആനയെ എക്സ്-റേ ടേബിളിൽ കിടത്താനാവില്ലായിരുന്നു. ഇതുമൂലം മുറിയിലെ തറയിൽ കിടത്തിയാണ് ആനയുടെ എക്സ്-റേ എടുത്തത്. ടെക്നീഷ്യന്മാർ പറയുന്നതെല്ലാം അതേപടി അനുസരിച്ച് എക്സ്-റേ എടുക്കാൻ ആന തറയിൽ കിടക്കുകയായിരുന്നു. എക്സ്- റേ പൂർത്തിയാകുന്നതുവരെ അല്പംപോലും അനങ്ങാതെ കിടന്ന് അത് സഹകരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ നിമിഷനേരങ്ങൾക്കൊണ്ട് നടപടികളും പൂർത്തിയായി.

ADVERTISEMENT

തങ്ങളെ അൽപം പോലും ബുദ്ധിമുട്ടിക്കാതെ സഹകരിച്ച ആനയോട് അങ്ങേയറ്റം സ്നേഹത്തോടെ ടെക്നീഷ്യന്മാർ പെരുമാറുന്നതും വിഡിയോയിൽ കാണാം. എന്തിനാണ് തന്നെ കൊണ്ടുവന്നിരിക്കുന്നതെന്ന് നന്നായി മനസ്സിലാക്കിയിട്ടെന്നപോലെയായിരുന്നു ആനയുടെ പെരുമാറ്റം. എന്നാൽ ആനയുടെ അസുഖം എന്താണെന്നോ എക്സ് -റേയുടെ ഫലം എന്താണെന്നോ വിഡിയോയിൽ വ്യക്തമല്ല. എന്തായാലും കൗതുകമുണർത്തുന്ന ഈ ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ അത് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു. കാവേരി എന്ന വ്യക്തിയുടെ ട്വിറ്റർ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ആനകളുടെ ബുദ്ധിശക്തിയെക്കുറിച്ച് കേട്ടറിവുണ്ടെങ്കിലും കാണുന്നത് ഇതാദ്യമാണെന്നാണ് പലരും പ്രതികരിക്കുന്നത്. ഇത്രയും മര്യാദയുള്ള സാധുജീവികളായ ആനകളെ ദ്രോഹിക്കാൻ മനുഷ്യർക്ക് എങ്ങനെ മനസ്സുവരുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും ചിലർ കുറിക്കുന്നു. സമൂഹമാധ്യമങ്ങളിൽ കണ്ടതിൽ വച്ച് ഏറ്റവും മനംമയക്കുന്ന കാഴ്ച എന്നാണ് ഒരാളുടെ കമന്റ്. അവിശ്വസനീയമായ കാഴ്ചയാണെന്നും ആനയെയാണോ അതോ അതിനെ പരിശീലിപ്പിച്ചയാളെ ആണോ അഭിനന്ദിക്കേണ്ടതെന്നറിയില്ലെന്നും പറയുന്നവരുമുണ്ട്. എന്നാൽ വിഡിയോയിക്ക് കമന്റുമായെത്തിയ ചില ഡോക്ടർമാരുടെ പ്രതികരണമാണ് ഏറ്റവും രസകരം. ഇത്രയും മര്യാദയുള്ള ഒരു രോഗി തന്റെയരികിൽ ഇതുവരെ ചികിത്സ തേടി എത്തിയിട്ടില്ലെന്നാണ് ഒരു ഡോക്ടറുടെ കമന്റ്.

English Summary: Video Of An Elephant Getting An X-Ray In The Most Patient Way Leaves Internet Surprised