വളര്‍ത്തുതത്ത മൂലം തായ്‌വാന്‍ സ്വദേശിയായ ഹുവാങ് എന്ന ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും രണ്ട് മാസം തടവ് ശിക്ഷയും വിധിച്ച് കോടതി. ഹുവാങ്ങിന്റെ അയൽവാസിയായ ഡോ. ലിൻ ആണ് പരാതിക്കാരൻ. ഡോ.ലിന്നിനെ ജോഗിങ്ങിനിടയിയിൽ മക്കാവ് ഇനത്തില്‍പെട്ട തത്ത വീഴ്ത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളര്‍ത്തുതത്ത മൂലം തായ്‌വാന്‍ സ്വദേശിയായ ഹുവാങ് എന്ന ഉടമയ്ക്ക് 74 ലക്ഷം രൂപ പിഴയും രണ്ട് മാസം തടവ് ശിക്ഷയും വിധിച്ച് കോടതി. ഹുവാങ്ങിന്റെ അയൽവാസിയായ ഡോ. ലിൻ ആണ് പരാതിക്കാരൻ. ഡോ.ലിന്നിനെ ജോഗിങ്ങിനിടയിയിൽ മക്കാവ് ഇനത്തില്‍പെട്ട തത്ത വീഴ്ത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ജോഗിങ്ങിനിടയിൽ അപ്രതീക്ഷിതമായി പറന്നെത്തിയ തത്ത തോളില്‍ വന്നിരുന്ന് ശക്തമായി ചിറകടിച്ചതോടെ ഡോക്ടര്‍ പേടിച്ച് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിന് സ്ഥാനഭ്രംശം സംഭവിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം സാമ്പത്തിക നഷ്ടമുണ്ടായതോടെയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. മക്കാവ് ഇനത്തിൽ പെട്ട തത്തകളെ സ്വതന്ത്രമായി പറക്കാൻ വിട്ടിരിക്കുകയായിരുന്നു ഹുവാങ്. ഇതിനിടയിലാണ് തത്ത പറന്നുചെന്ന് ഡോക്ടറുടെ തോളത്തിരുന്നതും അപകടം സംഭവിച്ചതും.

ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ ഡോക്ടര്‍ക്ക് ആറ് മാസത്തോളം പൂര്‍ണ വിശ്രമം വേണ്ടിവന്നു. പ്ലാസ്റ്റിക് സര്‍ജന്‍ ആയതിനാല്‍ മണിക്കൂറുകളോളം നിന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വരുമെന്നും എന്നാല്‍ അപകടത്തിന് ശേഷം ഇത്രയും സമയം നില്‍ക്കാനാവില്ലെന്നും ഡോക്ടറുടെ അഭിഭാഷകന്‍ വ്യക്തമാക്കി. നടക്കാനാകുമെങ്കിലും അധിക സമയം നില്‍ക്കാന്‍ സാധിക്കില്ല. കൂടുതല്‍ സമയം നിന്ന് ജോലിയെടുക്കുമ്പോള്‍ മരവിപ്പ് അനുഭവപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

ADVERTISEMENT

40 സെന്‍റിമീറ്റര്‍ ഉയരവും ചിറകുകള്‍ക്ക് 6 സെന്‍റിമീറ്റര്‍ നീളവുമുള്ള തത്തയെ വളര്‍ത്തുമ്പോള്‍ ഉടമ ആവശ്യമായ മുന്‍കരുതലുകളെടുക്കണമായിരുന്നുവെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഉടയുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് കോടതിയുടെ വിലയിരുത്തൽ ഉത്തരവിനെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ ഹുവാങ് ഇത്രയുമധികം തുക പിഴയടയ്ക്കേണ്ടി വരുന്നതിനെ എതിർക്കുകയും ചെയ്തു.

English Summary: Taiwan Man Fined Rs 74 Lakh After His Parrot Injures Doctor, Hospitalises Him for A Week