മുറ്റത്തും പരിസരങ്ങളിലും പാമ്പുകൾ അടക്കമുള്ള ഉരഗ വർഗങ്ങൾ കടന്നു കൂടുന്നത് ഓസ്ട്രേലിയയിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായി ഒരാളുടെ ജീവനുതന്നെ ഭീഷണിയായെന്നും വരാം. അത്തരത്തിൽ ഒരു അനുഭവമാണ് മെൽബണിലെ ഡോണിബ്രൂക്ക് നിവാസിയായ അരവിന്ദ് അത്രി എന്ന വ്യക്തിക്ക് ഉണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറ്റത്തും പരിസരങ്ങളിലും പാമ്പുകൾ അടക്കമുള്ള ഉരഗ വർഗങ്ങൾ കടന്നു കൂടുന്നത് ഓസ്ട്രേലിയയിൽ പുതുമയുള്ള കാര്യമല്ല. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായി ഒരാളുടെ ജീവനുതന്നെ ഭീഷണിയായെന്നും വരാം. അത്തരത്തിൽ ഒരു അനുഭവമാണ് മെൽബണിലെ ഡോണിബ്രൂക്ക് നിവാസിയായ അരവിന്ദ് അത്രി എന്ന വ്യക്തിക്ക് ഉണ്ടായത്. വാതിൽ തുറന്നു പുറത്തേക്കിറങ്ങിയ അരവിന്ദ് കാൽ വച്ചത് ഒരു വിഷപ്പാമ്പിന് മുകളിലേക്കാണ്.  ഭയാനകമായ ഈ നിമിഷങ്ങളുടെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT

അബദ്ധത്തിൽ കാൽ വച്ചത് പാമ്പിന് മുകളിലാണെന്ന് മനസ്സിലാക്കിയ ഉടൻ കടിയേൽക്കാതിരിക്കാൻ അരവിന്ദ് മുകളിലേക്ക് കുതിച്ചുചാടി. ഒരു സെക്കൻഡ് പോലും മനസ്സാന്നിധ്യം കൈവിടാതെ പെരുമാറിയതിനാൽ ഭാഗ്യം കൊണ്ട് അദ്ദേഹത്തിന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു. സാധാരണഗതിയിൽ മനുഷ്യന്റെ ചവിട്ടേൽക്കുകയോ പ്രകോപനപരമായി പെരുമാറുന്നതായി മനസ്സിലാക്കുകയോ ചെയ്താൽ ഏത് ഇനത്തിൽപ്പെട്ട പാമ്പായാലും ആക്രമിക്കാൻ മുതിരുകയാണ് പതിവ്. എന്നാൽ ഇവിടെ പാമ്പിന്റെ കടിയേൽക്കാത്ത രീതിയിൽ അരവിന്ദ് കുതറി മാറിയതാണ് രക്ഷയായത്.

ADVERTISEMENT

അപ്രതീക്ഷിതമായ സംഭവത്തിൽ പരിഭ്രമിച്ചു പോയ പാമ്പും വീടിനു മുന്നിലെ കോൺക്രീറ്റ് പാതയുടെ അടിയിലേക്ക് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. അരവിന്ദ് ഉടൻതന്നെ പാമ്പുപിടുത്ത വിദഗ്ധനായ മാർക്ക് പെല്ലിയെ വിളിച്ചുവരുത്തി. മാർക്ക് സ്ഥലത്തെത്തിയപ്പോഴേക്കും പാമ്പ് കോൺക്രീറ്റിന് അടിയിലേക്ക് പോയിരുന്നു. ഓസ്ട്രേലിയൻ കോപ്പർ ഹെഡ് ഇനത്തിൽപ്പെട്ട പാമ്പായിരുന്നു അരവിന്ദിന്റെ വീട്ടുമുറ്റത്തെത്തിയത്. മൂർഖന്റെയും മാമ്പകളുടെയും കുടുംബത്തിൽപ്പെട്ട വിഷമുള്ള ഇനമാണ് ഓസ്ട്രേലിയൻ കോപ്പർ ഹെഡുകൾ.

ADVERTISEMENT

അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാർക്കിന് കോൺക്രീറ്റിനടിയിൽ നിന്നും പാമ്പിനെ പിടികൂടാനായത്. പാമ്പിനെ ചവിട്ടി അടുത്ത നിമിഷത്തിൽ തന്നെ അരവിന്ദ് കൃത്യമായി മനസ്സാന്നിധ്യത്തോടെ പെരുമാറിയതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് മാർക്ക് പറയുന്നു. അതോടൊപ്പം വീടിനുള്ളിൽ നിന്ന് പുറത്തുവരരുതെന്ന് കുടുംബത്തിന് നിർദ്ദേശം നൽകി അവരെ അദ്ദേഹം സുരക്ഷിതനാക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അരവിന്ദ് ഭാഗ്യവാനാണെന്നാണ് ആളുകളുടെ പ്രതികരണങ്ങൾ.

മൂന്നു മുതൽ അഞ്ചടി നീളത്തിൽ വരെ വളരുന്നവയാണ് ഓസ്ട്രേലിയൻ കോപ്പർഹെഡ് ഇനത്തിൽപ്പെട്ട പാമ്പുകൾ. തണുത്ത കാലാവസ്ഥയിൽ ജീവിക്കാനാണ് അവ താൽപര്യപ്പെടുന്നത്. മനുഷ്യന്റെ കണ്ണിൽപെടാതിരിക്കാനും ഈ ഇനത്തിൽപ്പെട്ട പാമ്പുകൾ പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ഇവയുടെ കടിയേറ്റാൽ മനുഷ്യ ശരീരത്തിലെ നാഡികളിലും രക്തത്തിലും ശരീരകോശങ്ങളിലുമാണ് വിഷബാധയുടെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത്. യഥാസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

English Summary: 'Life and Death' Moment Dad Steps on Venomous Snake Caught on Camera