അമേരിക്കയിലെ ടെക്സസിൽ ഒരു കൂട്ടം മീൻപിടുത്തക്കാർ ചേർന്ന് രണ്ട് മണിക്കൂർ നേരം കൊണ്ട് പിടികൂടിയത് 306 കിലോഗ്രാം ഭാരമുള്ള കൂറ്റൻ ബ്ലൂഫിൻ ട്യൂണയെ. 21 പേർ അടങ്ങുന്ന സംഘമാണ് കഠിന പരിശ്രമത്തിനൊടുവിൽ ട്യൂണയെ പിടിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പിടികൂടിയ മത്സ്യത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലെ ടെക്സസിൽ ഒരു കൂട്ടം മീൻപിടുത്തക്കാർ ചേർന്ന് രണ്ട് മണിക്കൂർ നേരം കൊണ്ട് പിടികൂടിയത് 306 കിലോഗ്രാം ഭാരമുള്ള കൂറ്റൻ ബ്ലൂഫിൻ ട്യൂണയെ. 21 പേർ അടങ്ങുന്ന സംഘമാണ് കഠിന പരിശ്രമത്തിനൊടുവിൽ ട്യൂണയെ പിടിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പിടികൂടിയ മത്സ്യത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡോൾഫിൻ എക്സ്പ്രസ് എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 16 മത്സ്യത്തൊഴിലാളികളും അഞ്ച് യാത്രികരുമാണ് മീൻപിടുത്ത സംഘത്തിലുണ്ടായിരുന്നത്.

ADVERTISEMENT

ചൂണ്ടയിട്ട് 10 മിനിറ്റിനുള്ളിൽ തന്നെ മത്സ്യം അതിൽ കുടുങ്ങുകയായിരുന്നു. അപ്പോൾ തന്നെ വലിച്ച് കരയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും ആഴങ്ങളിലേക്ക് മുങ്ങിപ്പോയ ട്യൂണ ഏറെ ദൂരം മുന്നോട്ടു സഞ്ചരിക്കുകയും ചെയ്തു.  ഭാരമുള്ള മത്സ്യമായതു കാരണം അതിനെ വരുതിയിലാക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ഏതാണ്ട് നാല് കിലോമീറ്റർ ദൂരമാണ് ചൂണ്ടയിൽ കുരങ്ങിയ മീനിനെ പിന്തുടർന്ന് ഇവർ സഞ്ചരിച്ചത്. ഇത്രയും ദൂരം പിന്നിടുന്നതിനായി 45 മിനിറ്റ് വേണ്ടി വന്നതായി ക്യാപ്റ്റനായ ടിം ഓയിസ്ട്രീച്ച് പറയുന്നു.

ADVERTISEMENT

സാധാരണഗതിയിൽ ഇത്തരം അവസരങ്ങളിൽ ഒരു മത്സ്യത്തൊഴിലാളിക്ക് രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രമാണ് മത്സ്യവുമായി ഏറ്റുമുട്ടൽ നടത്താനാവുക. ഇവിടെ ഒന്നിന് പിന്നാലെ ഒന്നായി ഓരോരുത്തരും ട്യൂണയെ പിടികൂടാനായി കഠിനശ്രമം നടത്തുകയായിരുന്നു. രക്ഷപ്പെടാനായുള്ള ശ്രമത്തിനൊടുവിൽ മത്സ്യം തളർന്നതോടെ ക്യാപ്റ്റൻ ബോട്ട് അതിനരികിലേക്ക് അടുപ്പിച്ചു. ഇതിനിടെ മത്സ്യം ശക്തിയായി വലിച്ചതോടെ ഫിഷിങ് റോഡ് രണ്ടായി ഒടിഞ്ഞിരുന്നു. ഒടിഞ്ഞ ഭാഗം നഷ്ടപ്പെട്ടു പോകാതിരിക്കാനും സംഘത്തിലുള്ളവർ ശ്രദ്ധിച്ചു. ഒടുവിൽ എട്ടു പേർ ചേർന്നാണ് ബ്ലൂഫിൻ ട്യൂണയെ വെള്ളത്തിൽ നിന്നും ഉയർത്തിയെടുത്തത്. അപ്പോഴേയ്ക്കും ഏതാണ്ട് രണ്ട് മണിക്കൂർ സമയം പിന്നിട്ടിരുന്നു.

ADVERTISEMENT

ഉയർത്തിയെടുത്തശേഷം മത്സ്യത്തിന്റെ വലുപ്പം കണ്ട് ഏവരും അദ്ഭുതപ്പെട്ടു. എന്നാൽ അതിനെ ഉൾക്കൊള്ളാവുന്നത്ര വലുപ്പമുള്ള ബോക്സ് കൈവശമില്ല എന്നതായിരുന്നു മറ്റൊരു പ്രശ്നം. ഒടുവിൽ ബോട്ടിലുണ്ടായിരുന്ന പെട്ടി വാൾ ഉപയോഗിച്ച് മുറിച്ച് വലുതാക്കേണ്ടിയും വന്നു. 56 മണിക്കൂർ നീണ്ട കടൽ യാത്രയ്ക്കിടെ കൂറ്റൻ ട്യൂൺ അടക്കം നിരവധി മത്സ്യങ്ങളെ സംഘം പിടികൂടിയിരുന്നു.  ഇവയുടെ എല്ലാം ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

English Summary: Man Crew Catches 306-Kg Bluefin Tuna In 2-Hour Long Hunt Off Texas Coast