പടയപ്പയെ പേടിച്ച് മൂന്നാർ കല്ലാറിലെ മാലിന്യ പ്ലാന്റിന് പുറത്തുള്ള മാലിന്യ നിക്ഷേപം താൽക്കാലികമായി നിർത്തി. പടയപ്പ മാലിന്യ കൂനയിലെ പച്ചക്കറി കഴിക്കാൻ സ്ഥിരമായി എത്തുന്നത് വെല്ലുവിളിയായതോടെയാണ് മാലിന്യ നിക്ഷേപം നിർത്തിവച്ചത്. ആന വീണ്ടും വരുന്ന സാഹചര്യം കണക്കിലെടുത്ത് പ്ലാന്റിന് ചുറ്റും വേലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടയപ്പയെ പേടിച്ച് മൂന്നാർ കല്ലാറിലെ മാലിന്യ പ്ലാന്റിന് പുറത്തുള്ള മാലിന്യ നിക്ഷേപം താൽക്കാലികമായി നിർത്തി. പടയപ്പ മാലിന്യ കൂനയിലെ പച്ചക്കറി കഴിക്കാൻ സ്ഥിരമായി എത്തുന്നത് വെല്ലുവിളിയായതോടെയാണ് മാലിന്യ നിക്ഷേപം നിർത്തിവച്ചത്. ആന വീണ്ടും വരുന്ന സാഹചര്യം കണക്കിലെടുത്ത് പ്ലാന്റിന് ചുറ്റും വേലി സ്ഥാപിക്കാനാണ് പഞ്ചായത്തിൻറെ നീക്കം. 

ADVERTISEMENT

പ്ലാന്റിന്റെ ഗേറ്റിനു പുറത്ത് കൂട്ടിയിടുന്ന പഴകിയ പച്ചക്കറി കഴിക്കാൻ പടയപ്പ സ്ഥിരം എത്താറുണ്ട്. ഇതൊഴിവാക്കാൻ വേണ്ടിയാണ് മാലിന്യ നിക്ഷേപം താൽക്കാലികമായി നിർത്തിവച്ചത്. ഒപ്പം ഗേറ്റിനു മുൻവശം ഇരുമ്പ് ദണ്ഡുകളും സ്ഥാപിച്ചു. എന്നാൽ ആന ഇത് തകർത്തെറിഞ്ഞ് കഴിഞ്ഞദിവസം പ്ലാന്റിനുള്ളിൽ കയറി വീണ്ടും പച്ചക്കറി കഴിച്ചു. ആനയെ തുരത്താൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

ADVERTISEMENT

അതേസമയം പടയപ്പയുടെ ഭീഷണി തുടരുന്നതിനാൽ പ്ലാന്റിന് ചുറ്റും സുരക്ഷാവേലി കെട്ടാനാണ് പഞ്ചായത്തിന്റെ തീരുമാനം. പടയപ്പ പച്ചക്കറികൾ ഭക്ഷിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ശരീരത്തിനുള്ളിൽ എത്തുന്നുണ്ടെന്നാണ് നിഗമനം. അതിനാൽ പച്ചക്കറി അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന സ്ഥലത്ത് പ്ലാസ്റ്റിക് നിക്ഷേപിക്കരുതെന്നാണ് പഞ്ചായത്ത് അധികൃതർക്ക് വനം വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. വേനലായതിനാൽ കാടിനുള്ളിൽ വേണ്ടത്ര ഭക്ഷണം കിട്ടാത്തത് കൊണ്ടാണ് ആന മാലിന്യ പ്ലാന്റിൽ സ്ഥിരമായി എത്തുന്നതിനു കാരണമെന്നാണ് കണക്കുകൂട്ടൽ. 

ADVERTISEMENT

English Summary: 'prevent Padayappa From Reaching Waste Plant'