കടലിലെ ഏറ്റവും ഭയപ്പെടേണ്ട ജീവികളിൽ ഒന്നാണ് സ്രാവുകൾ (Shark). എന്നാൽ അവരെ ആക്രമിക്കാൻ തന്നെ നിരവധി ശത്രുക്കൾ കടലിൽ ഉണ്ട്. അടുത്തിടെ ഒരു സ്രാവിന്റെ അകത്ത് കണ്ട കാഴ്ച ഗവേഷകരെ ഞെട്ടിക്കുന്നതായിരുന്നു. ഇരകളെ ക്രൂരമായി കൊലപ്പെടുത്തുന്ന സ്രാവിന്റെ അകംഭാഗം ഏതാണ്ട് കാർന്ന് തിന്ന

കടലിലെ ഏറ്റവും ഭയപ്പെടേണ്ട ജീവികളിൽ ഒന്നാണ് സ്രാവുകൾ (Shark). എന്നാൽ അവരെ ആക്രമിക്കാൻ തന്നെ നിരവധി ശത്രുക്കൾ കടലിൽ ഉണ്ട്. അടുത്തിടെ ഒരു സ്രാവിന്റെ അകത്ത് കണ്ട കാഴ്ച ഗവേഷകരെ ഞെട്ടിക്കുന്നതായിരുന്നു. ഇരകളെ ക്രൂരമായി കൊലപ്പെടുത്തുന്ന സ്രാവിന്റെ അകംഭാഗം ഏതാണ്ട് കാർന്ന് തിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിലെ ഏറ്റവും ഭയപ്പെടേണ്ട ജീവികളിൽ ഒന്നാണ് സ്രാവുകൾ (Shark). എന്നാൽ അവരെ ആക്രമിക്കാൻ തന്നെ നിരവധി ശത്രുക്കൾ കടലിൽ ഉണ്ട്. അടുത്തിടെ ഒരു സ്രാവിന്റെ അകത്ത് കണ്ട കാഴ്ച ഗവേഷകരെ ഞെട്ടിക്കുന്നതായിരുന്നു. ഇരകളെ ക്രൂരമായി കൊലപ്പെടുത്തുന്ന സ്രാവിന്റെ അകംഭാഗം ഏതാണ്ട് കാർന്ന് തിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിലെ ഏറ്റവും ഭയപ്പെടേണ്ട ജീവികളിൽ ഒന്നാണ് സ്രാവുകൾ (Shark). എന്നാൽ അവരെ ആക്രമിക്കാൻ തന്നെ നിരവധി ശത്രുക്കൾ കടലിൽ ഉണ്ട്. അടുത്തിടെ ഒരു സ്രാവിന്റെ അകത്ത് കണ്ട കാഴ്ച ഗവേഷകരെ ഞെട്ടിക്കുന്നതായിരുന്നു. ഇരകളെ ക്രൂരമായി കൊലപ്പെടുത്തുന്ന സ്രാവിന്റെ അകംഭാഗം ഏതാണ്ട് കാർന്ന് തിന്ന അവസ്ഥയിലായിരുന്നു.

പാരസൈറ്റ് ഈൽ എന്ന് വിളിക്കുന്ന ഒരു ഇനം ഈലായിരുന്നു സ്രാവിന്റെ ഈ ദുരവസ്ഥയ്ക്ക് പിന്നിൽ. സ്രാവിന്റെ ഹൃദയത്തിനകത്ത് നിന്നാണ് ഈ പാരസൈറ്റ് ഈലിനെ ഗവേഷകർക്ക് ലഭിച്ചത്. ഹൃദയം കാർന്ന് തിന്ന് അതിനുള്ളിൽ തന്നെ ജീവിക്കുകയായിരുന്ന ഈലിന്റെ കാഴ്ച ജീവിതത്തിൽ മറക്കാൻ സാധിക്കുന്നതല്ലെന്ന് ഗവേഷകർ പറയുന്നു.

ADVERTISEMENT

പാരസൈറ്റ് ഈലുകൾ

പാരസൈറ്റുകൾ എന്നാൽ പുഴുക്കളും പ്രാണികളെപ്പോലെയുമുള്ള ചെറു ജീവികളായിരിക്കും മനസ്സിൽ വരിക. ഫംഗകളും പാരസൈറ്റുകളായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈലുകളെ പോലെ മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന താരതമ്യേന വലിപ്പമുള്ള ഒരു ജീവി പാരസൈറ്റായി ജീവിക്കുക എന്നത് പലർക്കും അത്ഭുതമായിരിക്കും. സൈമൻഷെലിസ് പാരാസിറ്റികാ എന്ന് ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന സ്നബ് നോസ്ഡ് (Snubnosed eel) എന്ന് വിളിക്കുന്ന ഈലുകളാണ് ഇത്തരത്തിൽ സ്രാവുകളുടെ ശരീരത്തിൽ കയറി കൂടി ഉള്ളിൽ ജീവിക്കുകയും ശരീരഭാഗം കാർന്നുതിന്നുകയും ചെയ്യുന്നത്.

(Photo: Twitter/@Null_Sin)

കഥയുടെ ആരംഭം

1992 ലാണ് ആദ്യമായി സ്രാവുകളിൽ പാരസൈറ്റ് ഈലുകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. കടൽത്തട്ടിൽ ചത്തുകിടന്ന, എന്നാൽ അധികം പഴക്കമില്ലാത്ത ഒരു സ്രാവിനെ അറ്റ്ലാന്റിക്കിൽ നിന്ന് ഒരു സംഘം ഗവേഷകർ കണ്ടത്തി. പ്രായം ചെന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ജീവികളുടെ ആക്രമണത്തിലോ മരിച്ചതായുള്ള തെളിവുകൾ ഇല്ലാത്തതിനാലാണ് ഈ സ്രാവിൽ ഗവേഷകർക്ക് കൗതുകം തോന്നിയത്. ഷോർട്ട് ഫിൻ മാകോ ഇനത്തിൽപ്പെട്ട ഏതാണ്ട് 395 കിലോ ഭാരമുള്ള ഈ സ്രാവിനെ വൈകാതെ ന്യൂയോർക്കിലെ ഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു. ഏറെ നേരം കടലിന്റെ അടിത്തട്ടിൽ മണൽപ്പരപ്പിൽ കിടന്നതിന്റെ പാട് ഒഴിച്ചാൽ മറ്റൊന്നും ഈ സ്രാവിന്റെ ശരീരത്തിന്റെ പുറത്ത് കണ്ടത്താൻ സാധിച്ചില്ല. തുടർന്ന് ഈ സ്രാവിനെ ഒരു ദിവസത്തോളം ഫ്രീസറിൽ വച്ച ശേഷമാണ് ഗവേഷകർ പഠിക്കാനായി പുറത്തെടുത്തത്. സ്രാവിനെ മുറിച്ച് വിശദമായി പഠനം നടത്തിയപ്പോഴാണ് അവർ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. സ്രാവിന്റെ ഹൃദയത്തിലായി രണ്ട് ഈലിന്റെ കുഞ്ഞുങ്ങൾ.

ADVERTISEMENT

ഈ രണ്ട് പെൺ ഈലുകളും പൂർണ്ണ വളർച്ചയെത്താത്ത, എന്നാൽ തീരെ ചെറുതും അല്ലാത്ത കുഞ്ഞുങ്ങളായിരുന്നു. ഫ്രീസറിൽ വച്ചതിനാൽ ഈലുകൾ ചത്ത നിലയിലായിരുന്നു. സ്രാവിനെ കരയിലെത്തിക്കുന്ന സമയം ഇതിന് ജീവനുണ്ടായിരുന്നതായി ഗവേഷകർ കണ്ടെത്തി. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് സ്രാവ് ചത്തതെന്ന് മനസ്സിലായി.

(Photo: Twitter/@EmuLarge)

ജീവനുള്ള സ്രാവിലെ പാരസൈറ്റ്

1997 ലാണ് ജീവനോടെ ഉണ്ടായിരുന്ന ഒരു സ്രാവിൽ പാരസൈറ്റുകളെ ആദ്യമായി കണ്ടെത്തുന്നത്. ലാർജ് ഷോട് ഫിൻ മാക്കോ ഷാർക്ക് എന്ന ഇനത്തിൽപ്പെട്ട സ്രാവിന്റെ തന്നെ ഹൃദയത്തിലാണ് ഇവയും ഉണ്ടായിരുന്നത്. അന്ന് സ്രാവിന്റെ ഹൃദയത്തിൽ ചോര കുടിച്ച് ജീവിക്കുന്ന രണ്ട് ഈലുകളെയാണ് ഗവേഷകർക്ക് ലഭിച്ചത്. തുടർന്ന് 10 വർഷത്തിന് ശേഷം 2007 ൽ സ്മോൾ ടൂത്ത് സാൻഡ് ടൈഗർ ഷാർക്ക് എന്ന ഇനത്തിൽപ്പെട്ട സ്രാവിന്റെ ഹൃദയത്തിൽ നിന്ന് മസിലുകളിൽ നിന്നുമായി രണ്ട് സ്നബ് നോസ് ഈലുകളെ കണ്ടെത്തി.

വലിയ കടൽ ജീവികൾ ചത്ത് കഴിഞ്ഞാൽ ഈലുകൾ അവയുടെ ശരീരത്തിനുള്ളിൽ തുരന്ന് കയറി അവയെ ഭക്ഷണമാക്കുന്നത് പതിവാണ്. എന്നാൽ ഇവയിൽ സ്നബ് നോസ് ഈലുകൾ മാത്രമാണ് ജീവിനുള്ളപ്പോൾ തന്നെ ശരീരത്തിനകത്ത് കയറുകയും മാംസം കഴിച്ചും രക്തം കഴിച്ചും അവിടെതന്നെ ജീവിക്കുന്നത്.

(Photo: Twitter/@sanctuaries)
ADVERTISEMENT

ഫാക്കൽറ്റേറ്റീവ് പാരസൈറ്റിസം

പാരസൈറ്റുകളായാൽ മാത്രം ജീവിക്കാൻ സാധിക്കുന്ന ജീവികളല്ല ഈലുകൾ. ചത്ത ജീവികളെ ഭക്ഷിക്കാനും, ജീവനുള്ള ചെറു ജീവികളെ വേട്ടയാടാനും ഈ ജീവികൾക്ക് സാധിക്കും. എങ്കിലും അവസരം ലഭിച്ചാൽ പാരസൈറ്റുകളായി മാറും. ഇങ്ങനെ അതിജീവനത്തിന് മറ്റ് മാര്‍ഗങ്ങൾ ഉള്ളപ്പോൾതന്നെ പാരസൈറ്റുകളായി മാറുന്നതിനെ ഫാക്കൽറ്റേറ്റീവ് പാരസൈറ്റിസം എന്ന് വിളിക്കുന്നു.

English Summary: Parasitic Eels Found Inside The Heart of a Shark