സ്വഭാവത്തിലും ശരീരഘടനയിലും മനുഷ്യരുമായി സാദ‍ൃശ്യമുള്ള ജീവികളാണ് ചിമ്പാൻസികൾ. മനുഷ്യനുമായുള്ള നിരന്തര സഹവാസത്തിന്റെ ഭാഗമായി ചില ശീലങ്ങളും അവർ അനുകരിക്കാറുണ്ട്. അത്തരത്തിൽ നിരവധി ദൃശ്യങ്ങൾ കാഴ്ചക്കാരെ കൗതുകമുണർത്തിയിട്ടുണ്ട്. ഈ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വഭാവത്തിലും ശരീരഘടനയിലും മനുഷ്യരുമായി സാദ‍ൃശ്യമുള്ള ജീവികളാണ് ചിമ്പാൻസികൾ. മനുഷ്യനുമായുള്ള നിരന്തര സഹവാസത്തിന്റെ ഭാഗമായി ചില ശീലങ്ങളും അവർ അനുകരിക്കാറുണ്ട്. അത്തരത്തിൽ നിരവധി ദൃശ്യങ്ങൾ കാഴ്ചക്കാരെ കൗതുകമുണർത്തിയിട്ടുണ്ട്. ഈ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത്. വെള്ളം നൽകിയ മനുഷ്യന്റെ കൈകകൾ കഴുകി വൃത്തിയാക്കുന്ന ചിമ്പാൻസിയുടെ വിഡിയോ 18 ലക്ഷത്തോളം പേരാണ് കണ്ടത്. ജിബ്രാൻ അൽകോസർ എന്നയാളാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്.

വെള്ളക്കെട്ടിനരികിൽ ഇരിക്കുന്ന ചിമ്പാൻസി ഫോട്ടോ എടുക്കാനായി നിന്ന യുവാവിനെ അടുത്തേക്ക് ക്ഷണിച്ചു. ഫോട്ടോഗ്രാഫറുടെ മുഖത്തേക്കു നോക്കിയശേഷം കൈപിടിച്ച് ഇരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് യുവാവിന്റെ രണ്ടുകൈകകളും ചേർത്തുപിടിച്ച് അതിൽ വെള്ളം കോരിയെടുത്ത് ചിമ്പാൻസി കുടിച്ചു. മതിയാവോളം കൈകുമ്പിളിൽ നിന്ന് വെള്ളംകുടിച്ച ശേഷം ചിമ്പാൻസി ആ കൈകൾ വൃത്തിയാക്കി കൊടുക്കുകയായിരുന്നു. ഫോട്ടോഗ്രാഫറുടെ ഇരുകൈകളും വെള്ളത്തിൽ കഴുകുന്ന രംഗം കാണുമ്പോൾ മനുഷ്യർ ഭക്ഷണം കഴിച്ചശേഷം കൈകൾ കഴുകുന്നതിനെ അനുസ്മരിപ്പിക്കുന്നു. ചില സമയങ്ങളിൽ മനുഷ്യരേക്കാൾ മാന്യന്മാരാണ് മൃഗങ്ങളെന്ന് ഈ വിഡിയോ കാണുമ്പോൾ തോന്നുന്നുവെന്ന് ചിലർ അഭിപ്രായപ്പെട്ടു. 

ADVERTISEMENT

English Summary: Chimpanzee drinks water from Photographer's palm Video