വളർത്തുമൃഗങ്ങൾക്കായി എത്ര രൂപ വേണമെങ്കിലും ചെലവാക്കുന്നവരാണ് മൃഗസ്നേഹികൾ. അതുകൊണ്ട് തന്നെ ചില പ്രത്യേകയിനം പൂച്ചകൾക്കും നായകൾക്കും ഡിമാൻഡും കൂടുതലാണ്. പൂച്ചകളിൽ ലോകത്ത് ഏറ്റവും വിലകൂടിയ ഇനമാണ് അഷേറ. ഏകദേശം 82 ലക്ഷത്തിലധികം രൂപ വിലയാണ് ഇതിന്. ആഫ്രിക്കൻ സെർവൽ, ഏഷ്യൻ ലെപേർഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർത്തുമൃഗങ്ങൾക്കായി എത്ര രൂപ വേണമെങ്കിലും ചെലവാക്കുന്നവരാണ് മൃഗസ്നേഹികൾ. അതുകൊണ്ട് തന്നെ ചില പ്രത്യേകയിനം പൂച്ചകൾക്കും നായകൾക്കും ഡിമാൻഡും കൂടുതലാണ്. പൂച്ചകളിൽ ലോകത്ത് ഏറ്റവും വിലകൂടിയ ഇനമാണ് അഷേറ. ഏകദേശം 82 ലക്ഷത്തിലധികം രൂപ വിലയാണ് ഇതിന്. ആഫ്രിക്കൻ സെർവൽ, ഏഷ്യൻ ലെപേർഡ് ക്യാറ്റ്, സാധാരണ വളർത്തുപൂച്ച എന്നിവ ബ്രീഡ് ചെയ്ത് എടുത്താണ് ഇവയെ വളർത്തിയെടുക്കുന്നത്. ആഢംബരത്തിന്റെ പ്രതീകമായാണ് അഷേറയെ പൂച്ചപ്രേമികൾ കാണുന്നത്.

സാവന്ന എന്ന ഇനത്തിന് 41 ലക്ഷം രൂപയാണ് വിപണിയിൽ ലഭിക്കുന്നത്. നീളമുള്ള മെലിഞ്ഞ ശരീരവും വലിയ ചെവികളുമുള്ള ഇവ ആഫ്രിക്കൻ സെർവലും വളർത്തപൂച്ചയും ചേർന്ന സങ്കരയിനമാണ്. തിളക്കമാർന്ന കണ്ണുകൾ ഉള്ള  ഖാവോ മനീ എന്നയിനം പൂച്ച തായ്‌ലൻഡിൽ കാണപ്പെടുന്നവയാണ്. വിപണിയിൽ 9 ലക്ഷത്തിലധികം രൂപയാണ് ഇതിന്. പണ്ട് തായ്‌ലൻഡ് രാജകുടുംബവും പ്രഭുക്കന്മാരും മാത്രമാണ് ഇതിനെ വളർത്തിയിരുന്നത്. അതിനാൽ ഇതിനെ റോയൽ ക്യാറ്റ് ആയിട്ടാണ് കണക്കാക്കുന്നത്.

സാവന്ന (Photo: Twitter/@jade06773972), ഖാവോ മനീ (Photo: Twitter/@BlackCatsNFT)
ADVERTISEMENT

ഊർജസ്വലരും മിടുക്കരുമായി വിഭാഗമാണ് ബംഗാൾ പൂച്ചകൾ. രണ്ടരലക്ഷം രൂപവരെയാണ് വിപണിയിൽ ഇതിന്റെ വില. ബ്രീഡ് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ ഇവയുടെ പരിപാലനവും ചെലവേറിയതാണ്. നടി അനു ജോസഫിന് നിരവധി ബംഗാൾ പൂച്ചകൾ ഉണ്ട്. ഇവരുടെ പരിപാലത്തിനായി ഒരു കോടി രൂപയുടെ കൂടാണ് നിർമ്മിച്ചത്.

അനു ജോസഫും പൂച്ചകളും (Screengrab: Youtube/ Anu Joseph)

മടങ്ങിയ ചെവിയാണ് സ്കോട്ടിഷ് ഫോൾഡിനെ വ്യത്യസ്തരാക്കുന്നത്. ഈ പൂച്ചകൾക്ക് 66,000–1,65000 രൂപവരെ വിലയുണ്ട്. റഷ്യൻ പൂച്ചയായ സൈബീരിയൻ ഫോറസ്റ്റിന് 50,000 മുതൽ 1,65000രൂപ വരെ വിലവരുന്നു. ബുദ്ധിയും വാത്സല്യവും കൂടുതലായ ഈജിപ്ഷ്യൻ മൗ എലികളെ വേട്ടയാടാൻ മിടുക്കരാണ്. 75,000 രൂപ മുതൽ 1,35,000 രൂപവരെയാണ് ഇവയുടെ വില.

സൈബീരിയൻ ഫോറസ്റ്റ് (Photo: Twitter/@rivatez), സ്കോട്ടിഷ് ഫോൾഡ് (Photo: Twitter/@kookiemonstaOT7) ·
ADVERTISEMENT

Content Highlights: Cat Breed | Ashera | Expensive Cat