വീട്ടിൽ കയറിയ പെരുമ്പാമ്പിനെ അതിവിദഗ്ധമായി പിടികൂടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മഗ്രോ. നിലംതുടയ്ക്കുന്ന ക്ലീനിങ് മോപ്പിന്റെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. ഇതിലൂടെ പന്തെറിയാൻ മാത്രമല്ല, തനിക്ക് പാമ്പ് പിടിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടിൽ കയറിയ പെരുമ്പാമ്പിനെ അതിവിദഗ്ധമായി പിടികൂടി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മഗ്രോ. നിലംതുടയ്ക്കുന്ന ക്ലീനിങ് മോപ്പിന്റെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. ഇതിലൂടെ പന്തെറിയാൻ മാത്രമല്ല, തനിക്ക് പാമ്പ് പിടിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്ലെൻ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മൂന്ന് കോസ്റ്റൽ കാർപറ്റ് പൈത്തണിനെയാണ് ഗ്ലെൻ വീട്ടിൽ നിന്നും പിടിച്ചത്. മോപ്പ് വച്ച് പാമ്പിന്റെ തലയ്ക്കു താഴെ അമർത്തിപിടിക്കുകയും പിന്നീട് വാലിൽ പിടിക്കുകയും ചെയ്തു. മോപ്പിൽ ചുരുണ്ടിരിക്കുന്നതിനാൽ തിരിഞ്ഞ് ആക്രമിക്കാൻ പാമ്പിന് സാധിക്കുന്നില്ല. ഡൈനിങ് ഹാൾ വഴി പാമ്പിനെ താരം പുറത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോയിൽ കാണാം. മഗ്രോയുടെ സാഹസികതയ്ക്ക് പിന്തുണയുമായി ഭാര്യ സാറ ലിയോണിയും സ്ഥലത്തുണ്ടായിരുന്നു.

ADVERTISEMENT

ബ്രെറ്റ്ലീ ഉൾപ്പെടെ നിരവധി ക്രിക്കറ്റ് സെലിബ്രിറ്റികൾ ഗ്ലെൻ മഗ്രോയെ പ്രശംസിച്ചു. ഓസ്ട്രേലിയയിലെ പ്രഫഷനൽ പാമ്പുപിടിത്ത സംഘമായ സൺഷൈൻ കോസ്റ്റ് സ്നേക് കാച്ചർ വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തി. ഓസ്ട്രേലിയയിൽ സർക്കാർ അനുമതിയോ പരിചയ സർട്ടിഫിക്കറ്റോ ഇൻഷുറൻസോ ഇല്ലാതെ പാമ്പിനെ പിടികൂടി മറ്റൊരു സ്ഥലത്തേക്ക് വിടുന്നത് കുറ്റകരമാണെന്നും അടുത്ത തവണ പരിചയസമ്പന്നരായ പാമ്പുപിടിത്തക്കാരെ വിളിക്കേണ്ടതാണെന്ന് അവർ മുന്നറിയിപ്പ് നൽകി.

Content Highlights: Snake Catcher | Glenn McGrath | Pythons