നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ നിലം തുടയ്ക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 വേദിയിലാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്നത്. വാസ്തവമറിയാം അന്വേഷണം വിഡിയോയിൽ, നെതർലാൻഡ്സ് പ്രധാനമന്ത്രിയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ ചായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ നിലം തുടയ്ക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യ ആതിഥേയരായ ജി20 വേദിയിലാണ് സംഭവം നടന്നതെന്ന വാദവുമായാണ് ഈ പ്രചാരണം. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

ADVERTISEMENT

വിഡിയോയിൽ, നെതർലാൻഡ്സ് പ്രധാനമന്ത്രിയുടെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ ചായ കപ്പ് തെറിച്ചപ്പോൾ  ശുചീകരണ തൊഴിലാളികളുടെ കൈയ്യിൽ നിന്ന് ഒരു മോപ്പ് വാങ്ങി നിലം തുടയ്ക്കുകയാണ് പ്രധാനമന്ത്രി. ഇതു കണ്ട കാഴ്ചക്കാർ കയ്യടിക്കുന്നുണ്ട്. 

ഒരു മഹത്തായ പാഠം. ന്യൂഡൽഹി ജി 20 ഉച്ചകോടിയിൽ പങ്കെടുത്ത നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റൂട്ടെ, വേദിയിലെ ശുചീകരണ തൊഴിലാളികളുടെ ഹൃദയം കീഴടക്കി. നെതർലൻഡ് പ്രധാനമന്ത്രിയുടെ കൈയിൽ ഒരു ചായക്കപ്പ് ഉണ്ടായിരുന്നു, അത് താഴെ വീണു. അശ്രദ്ധമായി തറയിൽ, ശുചീകരണത്തിനായി അദ്ദേഹം സന്നദ്ധപ്രവർത്തകരെ വിളിച്ചില്ല, എന്നാൽ മോപ്പ് ഉപയോഗിച്ച് അത് സ്വയം വൃത്തിയാക്കി. അത് ഞങ്ങളുടെ നേതാക്കളായിരുന്നെങ്കിൽ അവരിൽ നിന്ന് ഞങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?" എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്.

ADVERTISEMENT

കീവേഡുകൾ ഉപയോഗിച്ചുളള തിരച്ചിലിൽ ഇതേ സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളും ലേഖനങ്ങളും കണ്ടെത്തി. പ്രചരിക്കുന്ന വിഡിയോ അടങ്ങിയ  ഒരു  2018 ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. 

മറ്റൊരു യൂട്യൂബ് പേജിലും ഞങ്ങൾ ഇതേ വിഡിയോ  കണ്ടെത്തി.  

ADVERTISEMENT

വിഡിയോയുടെ അടിക്കുറിപ്പിൽ വിശദമായ വാർത്താ റിപ്പോർട്ടിന്റെ ലിങ്കും അടങ്ങിയിരിന്നു. ഡച്ച് പാർലമെന്റിലൂടെ പ്രധാനമന്ത്രി മാർക്ക് റുട്ടെ പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

∙ വാസ്തവം

ന്യൂഡൽഹിയിലെ ജി20 ഉച്ചകോടിയിൽ നെതർലൻഡ്‌സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ നിലം  തുടയ്ക്കുന്നുവെന്ന വാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഡച്ച് പാർലമെന്റിൽ ഉണ്ടായ സംഭവമാണ് ജി20 ഉച്ചകോടിയിലേത് എന്ന തരത്തിൽ പ്രചരിക്കുന്നത്.

English Summary: Video showing Prime Minister of Netherlands Mark Rutte mopping the floor Is not from G20 Summit