നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുകയാണ് തെലങ്കാന. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി മുൻനിരയിലുണ്ട്. ഇതിനിടെ ഡി കെ ശിവകുമാർ മദ്യപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുകയാണ് തെലങ്കാന. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി മുൻനിരയിലുണ്ട്. ഇതിനിടെ ഡി കെ ശിവകുമാർ മദ്യപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

തെലങ്കാനയിലെ തണ്ടൂരിൽ കോൺഗ്രസ് പ്രചാരണത്തിന് ശേഷം ഡികെ ശിവകുമാർ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.  

ഒരു ആൾക്കൂട്ടത്തിനിടയിൽ നടക്കുമ്പോള്‍ കാലുകള്‍ നിലത്തുറയ്ക്കാതെ നടക്കുന്ന ഡികെയുടെ ദൃശ്യങ്ങളാണ്  വിഡിയോയിലുള്ളത്.

ADVERTISEMENT

ഞങ്ങൾ നടത്തിയ പരിശോധനയിൽ വൈറൽ വിഡിയോയിൽ newsfirstkannadaയുടെ വാട്ടർമാർക്കുകൾ കണ്ടെത്തി.ഈ സൂചനകൾ ഉപയോഗിച്ചുള്ള കീവേഡ് പരിശോധനയിൽ 2022 ജനുവരി 9-ന് ന്യൂസ്‍ഫസ്റ്റ് കന്നഡയുടെ ചാനൽ യൂട്യൂബിൽ പ്രസിദ്ധീകരിച്ച വൈറൽ വിഡിയോ ഞങ്ങൾ കണ്ടെത്തി.

മേക്കേദാട്ട് പദയാത്രയിൽ ക്ഷീണിതനായ ശിവകുമാർ എന്നാണു വിഡിയോയുടെ അടിക്കുറിപ്പെന്ന് പരിഭാഷയിൽ ഞങ്ങൾക്ക് വ്യക്തമായി. 

ADVERTISEMENT

ഇതിൽ പരാമർശിച്ചിട്ടുള്ള പദയാത്ര സംബന്ധിച്ച കൂടുതൽ കീവേഡുകളുടെ തിരയലിൽ ലഭിച്ച ഒരു റിപ്പോർട്ടിൽ 

കാവേരി നദിക്ക് കുറുകെയുള്ള മേക്കേദാട്ട് റിസർവോയർ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ 'പദയാത്ര' രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്നും കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾക്കെതിരെ എഫ്‌ഐആർ എടുത്തതായും വ്യക്തമാക്കുന്നുണ്ട്.ഈ റിപ്പോർട്ട് 2022 ജനുവരി 10നാണ് പ്രസിദ്ദീകരിച്ചിട്ടുള്ളത്. തലേദിവസം ജനുവരി 9ന് രാത്രിയിൽ വൻ ജനക്കൂട്ടത്തിനിടയിൽ ശിവകുമാർ പദയാത്രയിൽ നടക്കുന്നതിന്റെ വിഡിയോയാണിതെന്ന് കണ്ടെത്തി. 

ഇതിൽ നിന്ന് തെലങ്കാനയിലെ തണ്ടൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന ഡികെ ശിവകുമാർ എന്ന വൈറൽ വിഡിയോയിലെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായി. പദയാത്രയുടെ തിക്കിലും തിരക്കിലുംപെട്ട് ക്ഷീണിതനായ ശിവകുമാർ എന്നാണ് വിഡിയോകളിൽ വ്യക്തമാക്കുന്നത്. വിഡിയോ 2022ലേതാണ്.ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റേതല്ല.

വാസ്തവം

തെലങ്കാനയിലെ തണ്ടൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന ഡികെ ശിവകുമാറിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ് . 2022ലെ മേക്കേദാട്ട് പദയാത്രയിൽ ശിവകുമാർ പങ്കെടുക്കുന്ന വിഡിയോയാണ് ദൃശ്യങ്ങളിൽ. 

English Summary: Claim that the video shows a drunk Shivkumar after a recent election campaign in Tandur in Telangana,is false