നവകേരള സദസിനിടെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ അമിതഭക്ഷണം കഴിച്ച് ദഹനക്കേട് പിടിച്ചതിനെ തുടര്‍ന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിക്ക് പിന്നാലെ മന്ത്രി ശശീന്ദ്രനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന കുറിപ്പിനൊപ്പം മന്ത്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവകേരള സദസിനിടെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ അമിതഭക്ഷണം കഴിച്ച് ദഹനക്കേട് പിടിച്ചതിനെ തുടര്‍ന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിക്ക് പിന്നാലെ മന്ത്രി ശശീന്ദ്രനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന കുറിപ്പിനൊപ്പം മന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

ഓസിന് കിട്ടുന്നതാന്ന് വച്ച് വെട്ടി വിഴുങ്ങുന്നതിന് ഒരു പരിധി ഇല്ലേ... നവ കേരള വയറിളക്കം.. അഥവാ ദഹനകേട്.. പിന്നെ നവകേരള മലബന്ധം... ആകെ പുകിൽ തന്നെ??? എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റ് കാണാം

കീവേഡുകളുടെ പരിശോധനയിൽ മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ നൽകിയ വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു മന്ത്രി എ.കെ.ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിപിയിൽ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നാണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് മന്ത്രി. എന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്. കൂടുതൽ തിരഞ്ഞപ്പോൾ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ മന്ത്രിയെ തിരുവനന്തപുരം മെജിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും വ്യക്തമായി.

പോസ്റ്റ് പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന കാർഡിൽ മാതൃഭൂമി ന്യൂസിന്റെ സ്ക്രീൻ ഷോട്ട് ശ്രദ്ധയിൽപ്പെട്ടു. മന്ത്രി എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന പരിശോധനയിൽ പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമാക്കി മാതൃഭൂമി നല്‍കിയ വിശദീകരണം ഫെയ്സ്ബുക്കിൽ നിന്ന് ഞങ്ങൾക്ക് ലഭ്യമായി.

ADVERTISEMENT

വാസ്തവം

അമിതഭക്ഷണം കഴിച്ച് ദഹനക്കേട് പിടിച്ചതിനെ തുടര്‍ന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിക്ക് പിന്നാലെ മന്ത്രി ശശീന്ദ്രനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്. രക്ത സമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്നാണ് മന്ത്രി എ.കെ ശശീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാതൃഭൂമിയുടെ പേരിൽ പ്രചരിക്കുന്ന കാർഡ് വ്യാജമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 

English Summary : The claim that Minister Saseendran was admitted to the hospital due to indigestion after overeating is false.