മുഖ്യമന്ത്രി പിണറായ് വിജയന്റെ ചികിൽസാർത്ഥം കുടുംബ സമേതമുള്ള യുഎസ് യാത്ര സമൂഹ മാധ്യമങ്ങൾ അന്ന് ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയൊപ്പം പോകുന്ന ജെബി മേത്തർ എംപി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ‌ വ്യാപകമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖ്യമന്ത്രി പിണറായ് വിജയന്റെ ചികിൽസാർത്ഥം കുടുംബ സമേതമുള്ള യുഎസ് യാത്ര സമൂഹ മാധ്യമങ്ങൾ അന്ന് ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയൊപ്പം പോകുന്ന ജെബി മേത്തർ എംപി എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ‌ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം.

അന്വേഷണം

ADVERTISEMENT

പുതിയ ജുദ്ധതന്ത്രങ്ങൾ പഠിപ്പിക്കാൻ അമേരിക്കയിലേക്ക്.കൂട്ടിന് ജെബി മേത്തർ അമ്മായിയും...ഇത്തവണ പ്രസിഡന്റ് പൊളിക്കും.. എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിക്കുന്നത്.വിഡിയോ കാണാം.

‌സുധാകരന്റെ ചികിത്സയും യു.എസ് സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തകൾക്കായി ഞങ്ങൾ നടത്തിയ കീവേഡ് തിരയലിൽ ഇത് സംബന്ധിച്ച മനോരമ ഓൺലൈൻ നൽകിയ വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

ADVERTISEMENT

ചികിത്സാവശ്യത്തിനു യുഎസിലേക്കു പോകുന്നതിനുള്ള നടപടിക്രമങ്ങളിലേക്കു കടന്നതായി കെപിസിസിഅധ്യക്ഷൻ കെ.സുധാകരൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ അറിയിച്ചു. മൂന്നാഴ്ചയേഉള്ളൂവെങ്കിലും സുധാകരൻ മാറിനിൽക്കുന്ന കാലയളവിൽ പകരം ചുമതല നൽകേണ്ടതുണ്ടോയെന്നതിൽ തീരുമാനം പിന്നീടേഉണ്ടാകൂവെന്നാണു വിവരം. സുധാകരന് എത്രനാൾ മാറിനിൽക്കേണ്ടി വരുമെന്നു കണക്കിലെടുത്താകും അന്തിമ തീരുമാനം എന്നാണ് വാർത്തയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ നിന്ന് ഇതുവരെ സുധാകരൻ ചികിത്സാ ആവശ്യാർത്ഥം യുഎസിലേക്ക് യാത്ര  തിരിച്ചിട്ടില്ല എന്ന് വ്യക്തമായി. 

പിന്നീട് ജെബി മേത്തർ എംപിയോടൊപ്പമുള്ള വൈറൽ വിഡിയോയെ കുറിച്ചുള്ള വിവരങ്ങൾക്ക് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വിഡിയോയുടെ കീഫ്രെയ്മുകള്‍  പരിശോധിച്ചപ്പോൾ ഇതേ വിഡിയോ ജെബി മേത്തര്‍ എംപിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 

ADVERTISEMENT

ഇരുവരുമുള്ള ചിത്രവും എംപി പങ്ക് വച്ചിട്ടുണ്ട്. 

ജന്തർ മന്തറിൽ ഇന്ന് നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം നാളെ കെ.പി.സി.സി. നടത്തുന്ന ഡി.ജി.പി. ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പ്രിയ പ്രസിഡന്റ് ശ്രീ. കെ. സുധാകരൻ എം.പി.ക്കൊപ്പം തിരുവനന്തപുരത്തേക്ക് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.ആറ് ദിവസങ്ങൾക്ക് മുന്‍പാണ് ചിത്രവും വിഡിയോയും പങ്ക് വച്ചിട്ടുള്ളത്. ഇതിൽ നിന്ന് ജെബി മേത്തര്‍ എംപി കെ.സുധാകരന്റെ ചികിത്സയ്ക്കായി  അമേരിക്കയിലേക്ക് പോകുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ അല്ല പ്രചാരത്തിലുള്ളതെന്ന് വ്യക്തമായി. 

വാസ്തവം

ജെബി മേത്തര്‍ എംപി കെ.സുധാകരന്റെ ചികിത്സയ്ക്കായി  അമേരിക്കയിലേക്ക് പോകുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ  തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജന്തർ മന്തറിൽ നടന്ന ഇന്ത്യ മുന്നണിയുടെ പ്രതിഷേധ സമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കെ.പി.സി.സി. നടത്തുന്ന ഡി.ജി.പി. ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ കെ. സുധാകരനൊപ്പം തിരുവനന്തപുരത്തേക്ക് വരുന്ന ജെബി മേത്തർ എംപിയുടെ വിഡിയോയാണ് ദൃശ്യങ്ങളിലുള്ളത്.

English Summary: Video circulating with claims of Jeby Mather MP going to US for treatment of K Sudhakaran is misleading