അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നിസഹകരണം അറിയിച്ചത് ചർച്ചയായിരുന്നു. ഇതിനിടെ സോണിയ ഗാന്ധി പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്തെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. അന്വേഷണം രാമനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നിസഹകരണം അറിയിച്ചത് ചർച്ചയായിരുന്നു. ഇതിനിടെ സോണിയ ഗാന്ധി പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്തെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം. 

അന്വേഷണം

ADVERTISEMENT

രാമനും സീതയുമായി വേഷമിട്ടവർക്ക് നെറ്റിയിൽ കുങ്കുമം ചാർത്തി കൊടുക്കുന്ന സോണിയ ഗാന്ധിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

എന്തൊക്കെ ആയിരുന്നു അഭിനയം ഇപ്പോ എങ്ങനെ ഉണ്ട് കാര്യം എന്ന തലക്കെട്ടോടെയാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

ADVERTISEMENT

വിഡിയോയിലെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് ഞങ്ങൾ നടത്തിയ റിവേഴ്സ് ഇമേജ് തിരയലിൽ വൈറൽ ദൃശ്യങ്ങൾ ഉൾപ്പെടുന്ന നിരവധി മാധ്യമ റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം റെഡ് ഫോർട്ടിൽ നടന്ന ദസ്സറ ആഘോഷങ്ങളിൽ പങ്കെടുത്ത സോണിയ ഗാന്ധിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി. ഇതിന്റെ റിപ്പോർട്ടുകൾ കാണാം. 

2023 ഒക്ടോബർ 24നാണ് ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുതിർന്ന പാർട്ടി നേതാവ് ജെ.പി അഗർവാളിനൊപ്പമാണ് സോണിയ ഗാന്ധി റെഡ് ഫോർട്ടിലെ നവ ശ്രീ ധാർമിക് ലീല കമ്മിറ്റി ഗ്രൗണ്ടിൽ ദസ്സറയുടെ ചടങ്ങിനെത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

ADVERTISEMENT

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ  ആരെങ്കിലും എത്തിയിട്ടുള്ളത് സംബന്ധിച്ച മാധ്യമ വാർത്തകളാണ് പിന്നീട് ഞങ്ങൾ തിരഞ്ഞത്. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾ ഞങ്ങൾക്ക് ലഭിച്ചു.  പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കുന്നില്ലെന്നുള്ള വിവരമാണ് വാർത്താ റിപ്പോർട്ടുകളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത്.

ലക്ഷക്കണക്കിന് ഭക്തർ രാമനെ ആരാധിക്കുന്നുണ്ട്. മതം വ്യക്തിപരമായ വിഷയമാണ്.എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യ രാമക്ഷേത്ര നിർമ്മാണത്തെ രാഷ്ട്രീയവൽക്കരിച്ചു. തിരഞ്ഞെടുപ്പിലെ വിജയം മുന്നിൽ കണ്ടാണ്  പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇക്കാരണങ്ങളാൽ കോൺഗ്രസ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നാണ്  റിപ്പോർട്ടുകളിൽ വ്യക്തമാക്കിയത്.

ഇതിൽ നിന്ന് ദസ്സറ ചടങ്ങുകളിൽ പങ്കെടുക്കുന്ന സോണിയ ഗാന്ധിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്ന് വ്യക്തമായി.

വാസ്തവം

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന സോണിയ ഗാന്ധിയുടെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

English Summary : Video circulating claiming to be footage of Sonia Gandhi attending Prana Pratishta ceremony is misleading