മമത ബാനർജിയുടെ വീഴ്ച്ചയും പരിക്കുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇതിനിടെ മമതയുടെ നെറ്റിയിലെ മുറിവ് വെറും അഭിനയമാണെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധനയ്ക്കായി ഒരു കാർഡ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമത ബാനർജിയുടെ വീഴ്ച്ചയും പരിക്കുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇതിനിടെ മമതയുടെ നെറ്റിയിലെ മുറിവ് വെറും അഭിനയമാണെന്ന അവകാശവാദവുമായി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വസ്തുത പരിശോധനയ്ക്കായി ഒരു കാർഡ് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ADVERTISEMENT

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തലയില്‍ പരിക്കേറ്റുവെന്ന് അഭിനയിക്കുകയാണെന്ന് അവകാശപ്പെട്ട് രണ്ട് ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതിലൊരു ചിത്രത്തിൽ മമതയുടെ നെറ്റിയുടെ നടുഭാഗത്തായിട്ടാണ് മുറിവ്.  നെറ്റിയുടെ ഒരു വശത്തായി ബാൻഡെയ്ജ് ഒട്ടിച്ചിരിക്കുന്നതാണ് അടുത്ത ചിത്രത്തിലുള്ളത്.

നെറ്റിയുടെ ഒരു വശത്തായി ബാൻഡെയ്ജ് ഒട്ടിച്ചിരിക്കുന്ന ചിത്രം പരിശോധിച്ചപ്പോൾ നെറ്റിയുടെ ഒരു വശത്തായി ബാൻഡ് എയ്ഡ് ഒട്ടിച്ച നിലയിൽ മമത ബാനർജി സംസാരിക്കുന്ന പിടിഐയുടെ ഒരു വിഡിയോയാണ് ഞങ്ങൾക്ക് ലഭിച്ചത്.

ഞങ്ങൾ പോകുമ്പോൾ മറുവശത്ത് നിന്ന് ഒരു വാഹനം വന്ന് എന്റെ കാറിൽ ഇടിക്കാൻ പോകുകയായിരുന്നു; ഡ്രൈവർ ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ ഞാൻ രക്ഷപ്പെടുമായിരുന്നില്ല. പെട്ടെന്നുള്ള ബ്രേക്കിംഗ് കാരണം ഡാഷ്ബോർഡിൽ തട്ടി എനിക്ക് ചെറിയ പരിക്കേറ്റു. ജനങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ഞാൻ സുരക്ഷിതയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു @മമത ഒഫീഷ്യൽ. കൊൽക്കത്തയിലെ രാജ്ഭവനിൽ ഗവർണർ സിവി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ നൽകിയിരിക്കുന്നത്.

കൂടുതൽ കീവേഡുകളുടെ പരിശോധനയിൽ 2024 ജനുവരി 24ന് നടന്ന ഇതേ അപകടം സംബന്ധിച്ച് രാജ്ഭവനു മുന്നിൽ മമതാ ബാനർജി നടത്തിയ വാർത്താ സമ്മേളനത്തിന്റെ വിഡിയോ ദൃശ്യങ്ങളിൽ വൈറൽ ചിത്രത്തിലുള്ള മമതയുടെ നെറ്റിയിലെ പരിക്ക് കാണാം. വിഡിയോ കാണാം.

ADVERTISEMENT

മമതാ ബാനർജിയുടെ ഫെയ്‌സ്ബുക് പേജിലും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്ന ചിത്രത്തിലുള്ള തരത്തിൽ ഈ വിഡിയോയിലും മമതയുടെ കൈയ്യിലെ മൈക്കും നെറ്റിയുടെ വലതുവശത്തുള്ള ബാൻഡ് എയിഡും കാണാം.

നെറ്റിയിൽ ചോരയൊലിക്കുന്ന മുറിവുമായുള്ള മമതയുടെ   രണ്ടാമത്തെ ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ മാർച്ച് 14ന് വീട്ടിൽ വച്ച്  പിറകിൽ നിന്നുള്ള ശക്തമായ വീഴ്ച്ചയിൽ  മമത ബാനർജിക്ക് പരിക്കേറ്റതെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്ന വാർത്തകളാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഡിയോ കാണാം

പിടിഐ വൃത്തങ്ങൾ നൽകിയ വിവരങ്ങൾ പ്രകാരം ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തൃണമൂൽ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് പേജിലും  മമത ബാനർജിയുടെ പരിക്ക് സംബന്ധിച്ച പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ADVERTISEMENT

∙ വാസ്തവം

പ്രചരിക്കുന്ന രണ്ട് ചിത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ട് വ്യത്യവസ്ഥ സമയത്ത് മമത ബാനർജിക്ക് നേരിട്ട അപകടത്തിന്റെ ചിത്രങ്ങളുൾപ്പെടുത്തിയാണ് മമത ബാനര്‍ജി പരിക്കേറ്റതായി അഭിനയിക്കുന്നു എന്ന അവകാശവാദത്തോടെ പ്രചാരണം നടത്തുന്നത്. പ്രചാരണം വ്യാജമാണ്. 

English Summary: There is no connection between the two circulating images of Mamatha Banarji-Fact Check